Posted On
date_range Updated On
date_range ഐ.പി.എല്ലിനെ കുലുക്കി വീണ്ടും കോവിഡ്; ടി.നടരാജൻ പോസിറ്റീവ്, ഇന്നത്തെ മത്സരം ആശങ്കയിൽ
ദുബൈ: ഇന്ത്യയിലെ കോവിഡ് രൂക്ഷതകാരണം ടൂർണമെന്‍റ് യു.എ.ഇയിലേക്ക് മാറ്റിയിട്ടും പിടിവിടാതെ കോവിഡ്. സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ പേസ് ബൗളർ ടി.നടരാജന് കോവിഡ് പോസിറ്റീവായതായി ടീം വൃത്തങ്ങൾ അറിയിച്ചു. ഇതോടെ ബുധനാഴ്ച നടക്കാനിരുന്ന സൺറൈസേഴ്സ് ഹൈദരാബാദ്-ഡൽഹി കാപ്പിറ്റൽസ് മത്സരം അനിശ്ചിതത്വത്തിലായി.
മത്സരത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. നടരാജനോടൊപ്പം ആൾറൗണ്ടർ വിജയ് ശങ്കർ, ടീം മാനേജർ വിജയ് കുമാർ അടക്കമുള്ള ആറുപേരെ ഐസൊലേഷനിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.