സീസണിലെ ആദ്യ ജയം; പിന്നാലെ മുംബൈ ഇന്ത്യൻസിന് ഒരുപിടി റെക്കോഡുകളും

മുംബൈ: ബാറ്റെടുത്തവരെല്ലാം മുംബൈക്കായി തകർത്തടിച്ച മത്സരത്തിൽ ഡൽഹി കാപിറ്റൽസിനെ 29 റൺസിന് തോൽപിച്ചാണ് ഹാർദിക് പാണ്ഡ്യയും സംഘവും സീസണിലെ ആദ്യ ജയം കുറിച്ചത്. ജയത്തോടെ ട്വന്‍റി20 ക്രിക്കറ്റിൽ 150 മത്സരങ്ങൾ ജയിക്കുന്ന ആദ്യ ടീമായി മുംബൈ.

തുടർച്ചയായ മൂന്നു തോൽവികൾക്കു പിന്നാലെയാണ് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ടീം തകർപ്പൻ തിരിച്ചുവരവ് നടത്തിയത്. ഒരു താരം പോലും അർധ സെഞ്ച്വറി പോലും കടക്കാതെയാണ് ആദ്യം ബാറ്റു ചെയ്ത മുംബൈ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്തത്. 49 റൺസെടുത്ത രോഹിത് ശർമയാണ് ടീമിന്‍റെ ടോപ് സ്കോറർ. ട്വന്‍റി20യിലെ ഒരു ഇന്നിങ്സിൽ ഒരു വ്യക്തിഗത അർധ സെഞ്ച്വറി പോലും ഇല്ലാതെ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്.

ഐ.പി.എല്ലിന്‍റെ ചരിത്രത്തിൽ ഒരു വേദിയിൽ 50 മത്സരങ്ങൾ ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോഡും മുംബൈ സ്വന്തമാക്കി. വാംഖഡെ സ്റ്റേഡിയത്തിൽ ഡൽഹിക്കെതിരെ മുംബൈ നേടിയത് ഈ വേദിയിലെ അമ്പതാമത്തെ ജയമായിരുന്നു. വെസ്റ്റിൻഡീസ് താരം റൊമാരിയോ ഷെപേർഡ് അവസാന ഓവറിൽ നേടിയ 32 റൺസാണ് ടീമിന്‍റെ വിജയത്തിൽ നിർണായകമായത്. 10 പന്തിൽ 39 റൺസുമായി താരം പുറത്താകാതെ നിന്നു.

മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ഷെപേർഡായിരുന്നു. മറുപടി ബാറ്റിങ്ങിൽ ഡൽഹിക്കായി ട്രിസ്റ്റൻ സ്റ്റബ്സ് തകർത്തടിച്ചെങ്കിലും (25 പന്തിൽ 71) ടീമിനെ രക്ഷിക്കാനായില്ല. 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ടീമിന് 205 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

Tags:    
News Summary - Mumbai Indians create huge record with first victory of IPL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.