ധോണിയുടെ ജീവിതത്തെ ആസ്​പദമാക്കി അനിമേഷൻ വെബ്​ സീരിസ്​ വരുന്നു

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്​ ടീം മുൻ നായകൻ മഹേന്ദ്ര സിങ്​ ധോണിയുടെ ജീവിത​ത്തെ ആസ്​പദമാക്കി അനിമേഷൻ വെബ്​ സീരിസ്​ വരുന്നു. ക്യാപ്​റ്റൻ 7 എന്ന പേരിലാണ്​ സീരിസ്​ എത്തുന്നത്​. ധോണിയും അനിമേഷൻ സീരിസിന്‍റെ നിർമാണത്തിൽ പങ്കാളിയാവുന്നുണ്ട്​.

ധോണിയുടെ ജേഴ്​സി നമ്പറിനെ ഓർമിപ്പിച്ചാണ്​ സീരിസിന്​ ധോണി 7 എന്ന പേര്​ നൽകിയിരിക്കുന്നതെന്ന്​ അണിയറ പ്രവർത്തകർ അറിയിച്ചു. ധോണിയും ഭാര്യ സാക്ഷിയും ചേർന്ന്​ നടത്തുന്ന നിർമാണ കമ്പനിയായ ധോണി പ്രൊഡക്ഷൻ ഹൗസും ബ്ലാക്ക്​ വൈറ്റ്​ ഓറഞ്ച്​ ബ്രാൻഡും ചേർന്നാണ്​ വെബ്​സീരിസ്​ നിർമിക്കുന്നത്​.

2022ൽ വെബ്​സീരിസിന്‍റെ ആദ്യ എപ്പിസോഡ്​ പുറത്ത്​ വരും. ധോണിയെ കുറിച്ചുള്ള അനിമേഷൻ ഫിക്ഷൻ സ്​റ്റോറിയെന്നാണ്​ ഭാര്യ സാക്ഷിയുടെ വെബ്​സീരിസിനെ കുറിച്ചുളള കമന്‍റ്​. ധോണിയുടെ നിർമാണ കമ്പനിയുമായുള്ള കരാർ സ്വപ്​നസമാനമാണെന്ന്​ ബ്ലാക്ക്​ വൈറ്റ്​ ഓറഞ്ച്​ ബ്രാൻഡും പ്രതികരിച്ചു.

Tags:    
News Summary - MS Dhoni to produce animated spy series 'Captain 7'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.