‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി. ഒരു കോടി രൂപ ആവശ്യപ്പെട്ട് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്.

സംഭവത്തിൽ ഉത്തർപ്രദേശിലെ അമറോ ജില്ല സൈബർ ക്രൈം പൊലീസ് കേസെടുത്തു. രജ്പുത് സിന്ദർ എന്ന പേരിലുള്ള ഇ-മെയിലിൽനിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. നിലവിൽ ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി കളിക്കുകയാണ് ഷമി. ഐ.പി.എല്ലിൽ ഒമ്പത് മത്സരങ്ങളിൽനിന്ന് ഷമിക്ക് ആറു വിക്കറ്റുകൾ മാത്രമാണ് നേടാനായത്. 56.17 ആണ് ശരാശരി.

ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി കിരീട നേട്ടത്തിൽ ഷമി നിർണായ പങ്കുവഹിച്ചിരുന്നു. അഞ്ചു മത്സരങ്ങളിൽനിന്ന് ഒമ്പതു വിക്കറ്റുകളാണ് താരം നേടിയത്. കഴിഞ്ഞമാസം ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനും ഇ-മെയിൽ വഴി വധഭീഷണി ലഭിച്ചിരുന്നു.

ഇ-മെയിലിൽ രണ്ടുവട്ടം സന്ദേശമെത്തിയെന്നും ഐ കില്‍ യു എന്നാണ് അതില്‍ എഴുതിയിരുന്നതെന്നും ഗംഭീര്‍ ഡല്‍ഹി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. തന്‍റെയും കുടുംബത്തിന്‍റെയും സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഗംഭീര്‍ പൊലീസിനെ സമീപിച്ചത്.

Tags:    
News Summary - Mohammed Shami Receives Death Threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.