വനിത ക്രിക്കറ്റിലെ ഏറ്റവും മികച്ച റൺവേട്ടക്കാരിയായി മിതാലി രാജ്​

ന്യൂഡൽഹി: വനിത ​ക്രിക്കറ്റിലെ ഏറ്റവും മികച്ച റൺവേട്ടക്കാരിയെന്ന നേട്ടം ഇനി ഇന്ത്യൻ ഏകദിന ടീം ക്യാപ്​റ്റൻ മിതാലി രാജിന്​ സ്വന്തം. മുൻ ഇംഗ്ലണ്ട്​ ക്യാപ്​റ്റൻ ഷാർലറ്റ്​ എഡ്വേഡ്​സിനെയാണ് (10,273)​ ശനിയാഴ്​ച മറികടന്നത്​.

ഏകദിനത്തിൽ 7244ഉം ടെസ്​റ്റിൽ 669ഉം ട്വൻറി20യിൽ 2364 റൺസുമാണ്​ മിതാലിയുടെ സമ്പാദ്യം. മിതാലിയും എഡ്വേഡ്​സും മാത്രമാണ്​ വനിത ക്രിക്കറ്റിൽ 10000 റൺസ്​ ക്ലബിലുള്ളത്​​. 7849 റൺസുമായി ന്യൂസിലൻഡി​െൻറ സൂസി ​ബേറ്റ്​സാണ്​ മൂന്നാമത്​.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെ 24ാം ഓവറിൽ നാറ്റ്​ ഷിവറിനെതിരെ ബൗണ്ടറി പായിച്ചാണ്​ ​ മിതാലി നേട്ടത്തിലെത്തിയത്​. പുറത്താകാതെ 75 റൺസ്​ നേടിയ മിതാലിയുടെ മികവിൽ ഇന്ത്യ ഇംഗ്ലീഷ്​ പര്യടനത്തിലെ ആദ്യ ജയം സ്വന്തമാക്കി. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരം നാലുവ വിക്കറ്റ്​ ശേഷിക്കേ ഇന്ത്യ സ്വന്തമാക്കി.

അന്താരാഷ്​ട്ര ക്രിക്കറ്റിൽ 22 വർഷം പൂർത്തിയാക്കിയ മിതാലിക്ക്​​ ഒരു ജയം കൂടി നേടാനായാൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ക്യാപ്​റ്റനാകാൻ സാധിക്കും. 

Tags:    
News Summary - Mithali Raj Becomes Leading Run Scorer Across Formats In Women's International Cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.