ഇതെന്താ പാടത്തെ കളിയോ എന്ന്​ ആരാധകർ; പാർക്കിങ്ങിലെത്തിയ പന്ത് തെരഞ്ഞ്​ പിടിച്ച്​ ​ മിച്ചൽ മാർഷ്​

ലണ്ടൻ: കോവിഡ്​ മഹാമാരിക്കാലത്ത്​ ക്രിക്കറ്റ്​ മത്സരങ്ങൾ വീണ്ടും തുടങ്ങി. എന്നാൽ കോവിഡ്​ മാർഗനിർദേശങ്ങളുടെ അടിസ്​ഥാനത്തിൽ ഗ്രൗണ്ടിലേക്ക്​ കാണികളെ പ്രവേശിപ്പിക്കുന്നില്ല. ഇക്കാരണം കൊണ്ട്​ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലായത്​ കളിക്കാരാണ്​.

കാണികളുടെ ആരവവും പിന്തുണയും മാത്രമല്ല ബാറ്റ്​സ്​മാൻമാർ അടിച്ച്​ പറപ്പിച്ച പന്തുകൾ തിരികെ കിട്ടാൻ കാണികൾ ഗാലറിയിലുണ്ടായിരുന്ന വേളയിൽ യാതൊരു ബുദ്ധിമുട്ടുമില്ലായിരുന്നു. മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗ്രൗണ്ട്​ സ്​റ്റാഫിൻെറ എണ്ണം കുറച്ചതും തിരിച്ചടിയായി. ഇപ്പോൾ ഗാലറിയിലോ അല്ലെങ്കിൽ അപൂർവ വേളകളിൽ പാർക്കിങ്​ സ്​ഥലത്തോ ചെന്ന്​ പതിക്കുന്ന പന്ത്​ തെരഞ്ഞ്​ കണ്ടെത്തേണ്ട ഉത്തരവാദിത്വം കൂടി ഫീൽഡർമാർക്കാണ്​​.

വെളളിയാഴ്​ച നടന്ന ഇംഗ്ലണ്ട്​ x ആസ്​ട്രേലിയ ഏകദിന മത്സരത്തിനിടെ സാം ബില്ലിങ്​സ്​ സിക്​സ് അടിച്ച പന്ത്​​ പാർക്കിങ്ങിൽ പോയി തെരഞ്ഞ്​ കണ്ടെത്തി കൊണ്ടു വന്നത്​ മിച്ചൽ മാർഷ്​ ആയിരുന്നു.


ഇംഗ്ലീഷ്​ ഇന്നിങ്​സിൻെറ 27ാം ഓവറിൽ പാറ്റ്​ കമ്മിൻസിൻെറ ബൗൺസറാണ്​ ബില്ലിങ്​സ്​ വേലിക്ക്​ മുകളിലൂടെ പറത്തിയത്​. വിക്കറ്റ്​ കീപ്പറുടെ തലക്ക്​ മുകളിലൂടെ പറന്ന പന്താണ്​ പാർക്കിങ്ങിലേക്ക്​ പോയത്​.


പ്രദേശത്ത്​ ആരും തന്നെ ഇല്ലാത്തതിനാൽ മാർഷ്​ ഓടിപ്പോയി പന്ത്​ എടുത്ത്​ കൊണ്ടു വരികയായിരുന്നു. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ 19 റൺസിന്​ തോൽപിച്ച്​ ഇംഗ്ലണ്ട്​ മുന്നിലെത്തി. ആദ്യം ബാറ്റുചെയ്​ത സന്ദർശകർ ഒമ്പത്​ വിക്കറ്റിന്​ 294 റൺസെടുത്തു.

നിശ്ചിത ഓവറിൽ ഇംഗ്ലണ്ടിന്​ ഒമ്പതിന്​ 275 റൺസെടുക്കാനാണ്​ സാധിച്ചത്​. ബില്ലിങ്​സിൻെറയും (118) ജോണി ബെയർസ്​റ്റോയുടെയും (88) കരുത്തുറ്റ ഇന്നിങ്​സുകൾ​ പാഴായി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.