Posted On
date_range Updated On
date_range 105 മീറ്റർ മാക്സിമം; ഐ.പി.എല്ലിലെ നീളമേറിയ സിക്സറടിച്ച് പൊള്ളാർഡ് -വിഡിയോ
ചെന്നൈ: ബിഗ് ഹിറ്റുകളിലൂടെ ഐ.പി.എല്ലിൽ തരംഗമായ താരമാണ് മുംബൈ ഇന്ത്യൻസിെന്റ കിറോൻ പൊള്ളാർഡ്. 2010 മുതൽ ഐ.പി.എല്ലിന്‍റെ ഭാഗമായ പൊള്ളാർഡ് ടൂർണമെന്‍റിന്‍റെ മൂല്യമേറിയ താരങ്ങളിലൊരാളാണ്. ശനിയാഴ്ച 2021 ഐ.പി.എല്ലിലെ നീളമേറിയ സിക്സറടിച്ചതും മറ്റാരുമല്ല.
ഹൈദരാബാദിനെതിരെ ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് പൊള്ളാർഡ് നീളമേറിയ സിക്സറടിച്ചത്. പൊള്ളാർഡിന്‍റെ ഷോട്ട് 105 മീറ്റർ ദൂരം താണ്ടിയാണ് ഗാലറിയിൽ പതിച്ചത്. പൊള്ളാർഡിന് മുമ്പ് ഗ്ലെൻ മാക്സ്വെല്ലിേന്റതായിരുന്നു (100 മീറ്റർ) ഈ സീസണിലെ നീളമേറിയ സിക്സർ.
മുജീബ് ഉൾ റഹ്മാനെതിരെയായിരുന്നു പൊള്ളാർഡിന്‍റെ റെക്കോർഡ് പ്രകടനം. ബാക്ഫൂട്ടിൽ നിന്ന് അതിമനോഹരമായൊരു ഷോട്ടാണ് പൊള്ളാർഡ് കളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.