പോണ്ടിങ്ങും ധോണിയുമല്ല...! ഏറ്റവും കൂടുതൽ ഐ.സി.സി കിരീടങ്ങളുള്ള ക്യാപ്റ്റൻ ഇതാ...

വ​നി​ത ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ ഹാ​ട്രി​ക് കി​രീ​ടവുമായി ആ​സ്ട്രേ​ലി​യ​ ചരിത്രം കുറിച്ചപ്പോൾ ക്യാപ്റ്റൻ മെ​ഗ് ലാ​നി​ങ് സ്വന്തമാക്കിയത് അപൂർവ്വ നേട്ടം. ഏറ്റവും കൂടുതൽ ഐ.സി.സി കിരീടങ്ങൾ നേടിയവരുടെ പട്ടികയിൽ ഇതിഹാസ നായകൻമാരായ റിക്കി പോണ്ടിങ്ങിനെയും എം.എസ് ധോണിയെയും മറികടന്നിരിക്കുകയാണ് മെഗ് ലാനിങ്. റിക്കി പോണ്ടിങ്ങ് നാല് കിരീടങ്ങളും എം.എസ് ധോണി മൂന്ന് ഐ.സി.സി കിരീടങ്ങളുമാണ് നേടിയത്.


എന്നാൽ, ഓസീസ് പെൺപടക്കൊപ്പം അഞ്ച് വിശ്വകിരീടങ്ങളാണ് മെഗ് ലാനിങ് നേടിയത്. ഈ അപൂർവ്വ നേട്ടത്തോടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനായും അവർ മാറി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വിജയത്തോടെ, തുടർച്ചയായി മൂന്ന് ട്വന്റി20 ലോകകപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ ക്യാപ്റ്റനായും താരം മാറി. 

2022 ലെ 50 ഓവർ ലോകകപ്പ് കിരീടത്തോടെ ഐ.സി.സി ടൂർണമെന്റുകളിൽ ആസ്‌ട്രേലിയയുടെ ആധിപത്യം ഉറപ്പാക്കിയ ലാനിങ്, തന്റെ ഏറ്റവും പുതിയ നേട്ടത്തോടെ നാലാം ട്വന്റി20 ലോകകപ്പ് കിരീടവും സ്വന്തമാക്കി. 2014ൽ ആസ്‌ട്രേലിയക്ക് മൂന്നാം ട്വന്റി20 ലോകകപ്പ് കിരീടം നേടിക്കൊടുത്തു കൊണ്ടാണ് ലാനിങ് ആദ്യമായി ഐസിസി ട്രോഫി ഉയർത്തിയത്.


ഏകദിനത്തിലും ട്വന്റി20യിലും ക്യാപ്റ്റൻ എന്ന നിലയിൽ ലാനിങ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. താരത്തിന്റെ നേതൃത്വത്തിൽ, ശക്തരായ ആസ്‌ട്രേലിയൻ ടീം ഇതുവരെ 76 ട്വന്റി20കളും 69 ഏകദിനങ്ങളും വിജയിച്ചിട്ടുണ്ട്.

Tags:    
News Summary - Meg Lanning upstages Ricky Ponting, MS Dhoni to create new world record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.