Posted On
date_range Updated On
date_range ഐ.പി.എല്ലിന് അരങ്ങുണരുേമ്പാൾ മായന്തി അമ്മയായി ഇവിടെയുണ്ട്
മുംബൈ: ക്രിക്കറ്റ് ആരാധകർക്കിടയിൽ കളിക്കാരെപോലെതന്നെ താരമാണ് ടി.വി അവതാരക മായന്തി ലാംഗർ ബിന്നി. െഎ.പി.എൽ, ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെയെല്ലാം സ്റ്റാർ സ്പോർട്സിലെ അവതാരക. ഇൗ സീസൺ െഎ.പി.എല്ലിന് യു.എ.ഇയിൽ തുടക്കം കുറിച്ചപ്പോഴും ആരാധകർ അന്വേഷിച്ചത് മായന്തിയെയാണ്.
നാലുമാസം മുമ്പു വരെ സജീവമായി ടി.വി സ്ക്രീനിൽ കണ്ട മായന്തിയുടെ അസാന്നിധ്യം സമൂഹമാധ്യമങ്ങളിലും ചർച്ചയായി. അപ്പോഴാണ്, െഎ.പി.എൽ ഉദ്ഘാടന മത്സരത്തിന് തലേന്ന് ഭർത്താവും ഇന്ത്യൻ താരവുമായ സ്റ്റുവർട്ട് ബിന്നിക്കൊപ്പമുള്ള കുടുംബചിത്രം ട്വിറ്ററിൽ പങ്കുവെച്ച് മായന്തി വിശേഷം അറിയിച്ചത്. ആറാഴ്ച മുമ്പ് കുഞ്ഞ് പിറെന്നന്നും, ഇത്തവണ സ്ക്രീനിൽ കളി കാണാനാണ് ഇഷ്ടമെന്നുമായിരുന്നു ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.