'സഞ്​ജൂ, അടുത്ത കളിക്കുണ്ടാകുമോ?'; ബൗണ്ടറി ലൈനിന്​ അരികെ നിന്ന താരത്തോട്​ മലയാളികൾ VIDEO

കാൻബറ: ആസ്​ട്രേലിയക്കെതിരായ ഇന്ത്യൻ ഏകദിന ടീമിൽ ഏതായാലും അരങ്ങേറാനായില്ല, ട്വൻറി 20 പരമ്പരയിലെങ്കിലും പ്രിയ താരം സഞ്​ജു സാംസണെ കാണാനാകു​മോ എന്ന് ഉറ്റുനോക്കുകയാണ്​ മലയാളികൾ.

മൂന്നാം ഏകദിനത്തിനിടെ കാൻബറയിലെ സ്​റ്റേഡിയത്തിലെ ബൗണ്ടറി ലൈനിനരികെ നിന്ന്​ ടി.നടരാജനോട്​ സംസാരിക്കുന്ന സഞ്​ജുവിനോട്​ ഗാലറിയിലെ മലയാളികൾ കൗതുകം​ വിളിച്ചുചോദിക്കുന്ന വിഡിയോ വൈറലായിരിക്കുകയാണ്​. ''സഞ്​ജൂ, അടുത്ത കളിക്കുണ്ടാകുമോ' എന്നായിരുന്നു ചോദ്യം. തിരിഞ്ഞുനോക്കിയ സഞ്​ജുവിൻെറ പ്രതികരണം വിഡിയോയിൽ വ്യക്തമല്ല.നാളെ കാൻബറയിൽ വെച്ചാണ്​ ആദ്യ ട്വൻറി 20 ആരംഭിക്കുന്നത്​.

Full View

ഇന്ത്യൻ ടീമിൽ ഉൾപ്പെടാറുണ്ടെങ്കിലും മിക്ക സമയവും കരക്കിരിക്കലോ വാട്ടർ ബോയ്​ ആകലോ ആണ്​ സഞ്​ജുവിൻെറ ജോലി. വെറും 4 ട്വൻറി 20കളിൽ മാത്രമാണ്​ സഞ്​ജുവിന്​ ഇന്ത്യക്കായി കളത്തിലിറങ്ങാനായിട്ടുള്ളത്​. അതിലൊന്നും കാര്യമായി തിളങ്ങാനും ആയിരുന്നില്ല.

Tags:    
News Summary - mallu fans calling sanju samson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.