Posted On
date_range Updated On
date_range 'പൂരം കഴിഞ്ഞ് പന്തിന്റെ വെടിക്കെട്ട്'; ലഖ്നോക്കെതിരെ ബംഗളൂരുവിന് 228 റൺസ് വിജയലക്ഷ്യം
ലഖ്നോ: ഐ.പി.എല്ലിൽ ഈ സീസണിൽ ഉടനീളം അമ്പേ പരാജയമായ ലഖ്നോ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്ത് അവസാന മത്സരത്തിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി കളം നിറഞ്ഞു.
പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും ടേബിൾ ടോപ്പിലേക്ക് മുന്നേറുന്ന ബംഗളൂരുവിനെ സമ്മർദത്തിലാക്കാൻ പോന്ന കൂറ്റൻ വിജയ ലക്ഷ്യമാണ് ലഖ്നോ മുന്നിൽ വെച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്നോ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 227 റൺസാണ് അടിച്ചുകൂട്ടിയത്.
61 പന്തിൽ പന്തിൽ പുറത്താകാതെ 118 റൺസെടുത്ത റിഷഭ് പന്തും 37 പന്തിൽ 67 റൺസെടുത്ത മിച്ചൽ മാർഷുമാണ് ലഖ്നോ ഇന്നിങ്സിന് കരുത്തേകിയത്. ഓപണർ മാത്യു ബ്രീറ്സ്കെ 14 ഉം നിക്കോളാസ് പൂരാൻ 13 ഉം റൺസെടുത്ത് പുറത്തായി.
ബംഗളൂരുവിന് വേണ്ടി നുവാൻ തുഷാര, ഭുവനേശ്വർ കുമാർ, റൊമാരിയോ ഷെപ്പേഡ് എന്നിവർ ഒരോ വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.