Posted On
date_range Updated On
date_range കെ.എൽ. രാഹുൽ ടെസ്റ്റ് ടീം ഉപനായകൻ
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിന് കെ.എൽ. രാഹുൽ ഉപനായകനാകും. നേരത്തെ രോഹിത് ശർമയെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പരിക്കേറ്റ് പുറത്തായതിനെ തുടർന്നാണ് തലമാറ്റം. വിരാട് കോഹ്ലിയാണ് നായകൻ. ഡിസംബർ 26ന് ആദ്യ ടെസ്റ്റ് ആരംഭിക്കും. അജിങ്ക്യ രഹാനെ ആയിരുന്നു നേരത്തെ ഉപനായകനെങ്കിലും ആദ്യ ഇലവനിൽതന്നെ ഇടം ഉറപ്പില്ലാത്തതിനാൽ പരിഗണിച്ചില്ല. എല്ലാ ഫോർമാറ്റിലും മികവു തെളിയിച്ച ബാറ്ററായ രാഹുൽ 40 ടെസ്റ്റുകളിൽ നിന്നായി 2321 റൺസ് നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.