രാഹുൽ ദ്രാവിഡിന്റെ 20 വർഷം പഴക്കമുള്ള റെക്കോഡ് മറികടന്ന് കെ.എൽ രാഹുൽ

അഹ്മദാബാദ്: ലോകകപ്പിൽ രാഹുൽ ദ്രാവിഡിന്റെ 20 വർഷം പഴക്കമുള്ള റെക്കോഡ് മറികടന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ കെ.എൽ രാഹുൽ. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് രാഹുൽ സ്വന്തമാക്കിയത്. ജസ്പ്രീത് ബുംറയുടെ പന്തിൽ മിച്ചൽ മാർഷിനെ പിടികൂടി ഈ ലോകകപ്പിൽ 17 പേരെ പുറത്താക്കിയതോടെയാണ് ദ്രാവിഡ് രണ്ടാം സ്ഥാനത്തേക്ക് മാറിയത്. 2003ലെ ലോകകപ്പിൽ 11 മത്സരങ്ങളിൽ 16 പേരെയാണ് ദ്രാവിഡ് പുറത്താക്കിയിരുന്നത്.

2015ൽ എട്ട് മത്സരങ്ങളിൽ 15 പേരെ പുറത്താക്കിയ മഹേന്ദ്ര സിങ് ധോണിയാണ് മൂന്നാമത്. 1983ൽ എട്ട് മത്സരങ്ങളിൽ 14 പേരെ പുറത്താക്കിയ സെയ്ദ് കിർമാനി നാലാമതും 1987ൽ ആറ് മത്സരങ്ങളിൽ 11 പേരെ പുറത്താക്കിയ കിരൺ മോറെ അഞ്ചാമതുമാണ്. 

Tags:    
News Summary - KL Rahul breaks Rahul Dravid's 20-year-old record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.