Posted On
date_range Updated On
date_range രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; സച്ചിൻബേബി നയിക്കും
തിരുവനന്തപുരം: രഞ്ജിട്രോഫിയിൽ കേരളത്തിന്‍റെ ആദ്യ മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബി നായകനായ ടീമിൽ ബംഗ്ലാദേശ് പര്യടനത്തിലുള്ള സഞ്ജു സാംസണിനെ ഉൾപ്പെടുത്തിയിട്ടില്ല. ജലജ് സക്സേനയെ കൂടാതെ ഇത്തവണ രണ്ട് അതിഥി താരങ്ങളെക്കൂടി ടീമിൽ ഉൾപ്പെടുത്തി.
തമിഴ്നാട് താരം ബാബ അപരാജിതും വിദർഭ താരം ആദിത്യ സർവതെയുമാണ് ഇത്തവണ കേരളത്തിനായി കളിക്കുക. മുൻ ഇന്ത്യൻ താരം അമയ് ഖുറേസിയ ആണ് പുതിയ പരിശീലകൻ. രോഹൻ കുന്നുമ്മേൽ, കൃഷ്ണപ്രസാദ്, അക്ഷയ് ചന്ദ്രൻ, മുഹമ്മദ് അസറുദ്ദീൻ, സൽമാൻ നിസാർ, വത്സൽ ഗോവിന്ദ്, വിഷ്ണു വിനോദ്, ജലജ് സക്സേന, ബേസിൽ തമ്പി, എം.ഡി നിതീഷ്, കെ.എം.ആസിഫ്, എഫ്.ഫാനൂസ് എന്നിവരാണ് ടീമിൽ ഇടംപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.