പ്ര​തീ​ക്ഷ​യി​ലേ​ക്ക്​ പ​ന്തെ​റി​യു​ന്ന കേ​ര​ള ക്രി​ക്ക​റ്റ്​

ഒ​രു നൂ​റ്റാ​ണ്ടി​ലേ​ക്ക​ടു​ക്കു​ന്ന ര​ഞ്ജി ട്രോ​ഫി ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​ത്തി​ന്​ ക​ന്നി​ക്കി​രീ​ടം കൈ​വി​ട്ടെ​ങ്കി​ലും പ്ര​തീ​ക്ഷ​യി​ലേ​ക്ക്​ പ​ന്തെ​റി​ഞ്ഞാ​ണ്​ സ​ചി​ൻ ബേ​ബി​യും സം​ഘ​വും നാ​ഗ്​​പു​രി​ൽ​നി​ന്ന്​ മ​ട​ങ്ങി​യ​ത്. ഈ ​സീ​സ​ണി​ൽ മ​റ്റൊ​രു ടീ​മി​നും ല​ഭി​ക്കാ​ത്ത അ​നു​കൂ​ല ഘ​ട​ക​ങ്ങ​ളേ​റെ​യു​ണ്ടാ​യി​രു​ന്നു കേ​ര​ള​ത്തി​ന്. പ​ക്ഷേ, ക​ലാ​ശ​ക്ക​ളി​യി​ലെ ഏ​താ​നും പി​ഴ​വി​ന്​ ഒ​രു മോ​ഹ​ക്കി​രീ​ട​ത്തോ​ളം വി​ല​യു​മു​ണ്ടാ​യി​രു​ന്നു.

പി​ഴ​​ച്ച​തെ​വി​ടെ?

അ​ഞ്ചു ദി​വ​സം നീ​ളു​ന്ന ഗെ​യി​മി​ൽ ഇ​ട​വേ​ള​ക​ളി​ലെ ത​ന്ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ക​ളി മു​ന്നോ​ട്ടു നീ​ങ്ങു​ക. ഓ​രോ ദി​ന​ത്തി​ലെ​യും ഓ​രോ സെ​ഷ​നും പ്ര​ധാ​നം. ടോ​സ്​ നേ​ടി​യ കേ​ര​ളം ബൗ​ളി​ങ്​ തെ​ര​ഞ്ഞെ​ടു​ത്ത​താ​ണ്​ ക​ളി​യി​ലെ ആ​ദ്യ വ​ഴി​ത്തി​രി​വ്. ടോ​സ്​ നേ​ടി​യാ​ൽ ബാ​റ്റി​ങ്​ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​യി​രു​ന്നു വി​ദ​ർ​ഭ​യു​ടെ​യും തീ​രു​മാ​നം. ക​ളി​മ​ണ്ണി​ലൊ​രു​ക്കി​യ പി​ച്ചി​ലാ​ണ്​ ഇ​തേ മൈ​താ​ന​ത്ത്​ മും​ബൈ​ക്കെ​തി​രെ വി​ദ​ർ​ഭ സെ​മി ഫൈ​ന​ൽ ക​ളി​ച്ച​ത്. ഫൈ​ന​ലി​ലൊ​രു​ക്കി​യ​താ​വ​ട്ടെ അ​വ​സാ​ന ദി​നം ബാ​റ്റി​ങ്​ ദു​ഷ്ക​ര​മാ​യേ​ക്കാ​വു​ന്ന ചെ​മ്മ​ൺ പി​ച്ചാ​യി​രു​ന്നു (റെ​ഡ്​ സോ​യി​ൽ). വി​ദ​ർ​ഭ​യെ ബാ​റ്റി​ങ്ങി​ന​യ​ച്ച്​ ശ​രാ​ശ​രി സ്​​കോ​റി​ലൊ​തു​ക്കി ലീ​ഡെ​ടു​ക്കാ​മെ​ന്നാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ.

തു​ട​ക്ക​ത്തി​ലേ വി​ക്ക​റ്റ്​ കൊ​യ്ത്​ എം.​ഡി. നി​തീ​ഷ്​ ക്യാ​പ്​​റ്റ​ൻ സ​ച്ചി​ന്‍റെ പ്ലാ​നു​ക​ൾ​ക്ക്​ വ​ഴി​മ​രു​ന്നി​ട്ടെ​ങ്കി​ലും ഡാ​നി​ഷ്​ മാ​ലേ​വ​ർ- ക​രു​ൺ നാ​യ​ർ ജോ​ടി​യെ​യും വാ​ല​റ്റ​ത്തെ​യും പു​റ​ത്താ​ക്കാ​ൻ ഏ​റെ വൈ​കി. വി​ദ​ർ​ഭ​യു​ടെ വാ​ല​റ്റം ഒ​ന്നാ​മി​ന്നി​ങ്​​സി​ൽ പ​ത്താം വി​ക്ക​റ്റി​ലും ര​ണ്ടാ​മി​ന്നി​ങ്​​സി​ൽ എ​ട്ടാം വി​ക്ക​റ്റി​ലും മി​ക​ച്ച കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. ത​ങ്ങ​ളു​ടെ വാ​ല​റ്റ​നി​ര​യെ ന്യൂ​ബാ​ൾ നേ​രി​ടാ​ൻ കൃ​ത്യ​മാ​യി പ​രി​ശീ​ലി​പ്പി​ച്ചി​രു​ന്ന​താ​യി​ വി​ദ​ർ​ഭ കോ​ച്ച്​​ ഉ​സ്മാ​ൻ ഗ​നി മ​ത്സ​ര​ശേ​ഷം ‘മാ​ധ്യ​മ’​ത്തോ​ട്​ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഓ​പ​ണി​ങ്​ സ്​​പെ​ല്ലു​ക​ളി​ൽ കേ​ര​ള​ത്തി​ന്‍റെ ഭീ​ഷ​ണി നേ​രി​ടാ​ൻ വാ​ല​റ്റ​ക്കാ​രെ ടോ​പ്​ ഓ​ർ​ഡ​റി​ലും വി​ദ​ർ​ഭ നി​യോ​ഗി​ച്ചു. ബൗ​ള​ർ​മാ​ർ മേ​ൽ​ക്കൈ നേ​ടു​ന്ന രാ​വി​​ല​ത്തെ സെ​ഷ​നി​ൽ ഇ​ത്​ പ്ര​ധാ​ന വി​ക്ക​റ്റു​ക​ളെ കാ​ത്തു.

അ​തേ നാ​ണ​യ​ത്തി​ൽ ബാ​റ്റി​ങ്ങി​ൽ കേ​ര​ളം മ​റു​പ​ടി​ക്ക്​ ശ്ര​മി​ച്ചെ​ങ്കി​ലും മ​ധ്യ​നി​ര​യി​ൽ​നി​ന്നൊ​ഴി​കെ​ കാ​ര്യ​മാ​യ സം​ഭാ​വ​ന​യു​ണ്ടാ​യി​ല്ല. സ്​​പെ​ഷ​ലി​സ്റ്റ്​ ബാ​റ്റ​ർ​മാ​രാ​യ അ​ക്ഷ​യ്​ ച​ന്ദ്ര​ൻ, രോ​ഹ​ൻ കു​ന്നു​മ്മ​ൽ, സ​ൽ​മാ​ൻ നി​സാ​ർ എ​ന്നി​വ​ർ​ക്ക്​ തി​ള​ങ്ങാ​ൻ ക​ഴി​യാ​തെ പോ​യ​തും കേ​ര​ള​ത്തി​നു​ തി​രി​ച്ച​ടി​യാ​യി. ഓ​ൾ​റൗ​ണ്ട​ർ ആ​ദി​ത്യ സ​ർ​വാ​തെ​യെ കൂ​ട്ടു​നി​ർ​ത്തി പ്ര​തീ​ക്ഷ​യു​ടെ ഭാ​രം ചു​മ​ലി​ലേ​റ്റി​യ ക്യാ​പ്​​റ്റ​ൻ സ​ച്ചി​ൻ ബേ​ബി​യാ​ക​ട്ടെ ത​ക​ർ​പ്പ​ൻ ഇ​ന്നി​ങ്​​സി​നൊ​ടു​വി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി അ​നാ​വ​ശ്യ ഷോ​ട്ടി​ൽ പു​റ​ത്താ​വു​ക​യും ചെ​യ്തു.

ലീ​ഡി​ന്​ 56 റ​ൺ​സ്​ മാ​ത്രം അ​ക​ലെ​യാ​യി​രു​ന്നു ആ ​സ​മ​യം കേ​ര​ളം. പി​ന്നെ​യും സാ​ധ്യ​ത​ക​ൾ ബാ​ക്കി​നി​ൽ​ക്കെ, പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്ന ബാ​റ്റ്​​സ്മാ​ൻ ജ​ല​ജ്​ സ​ക്​​സേ​ന വി​ക്ക​റ്റ്​ ക​ള​ഞ്ഞു​കു​ളി​ച്ചു. 18 റ​ൺ​സി​നി​ടെ അ​വ​സാ​ന നാ​ല് വി​ക്ക​റ്റും കേ​ര​ളം അ​ടി​യ​റ​വെ​ച്ചു. വി​ദ​ർ​ഭ​യു​ടെ വാ​ല​റ്റം അ​വ​സ​ര​ത്തി​നൊ​ത്തു​യ​ർ​ന്ന​​പ്പോ​ൾ കേ​ര​ള​ത്തി​ന്‍റെ വാ​ല​റ്റം ത​ക​ർ​ന്ന​ടി​ഞ്ഞു.

കളിതിരിച്ച നാലാം ദിനം

37 റൺസിന്‍റെ മാത്രം ലീഡ് വഴങ്ങിയ കേരളത്തിന് മുന്നിൽ വിജയവഴി അടഞ്ഞിരുന്നില്ല. വിദർഭയെ 200-250 റൺസിനുള്ളിൽ ഒതുക്കി സ്കോർ പിന്തുടർന്നു പിടിക്കാൻ സാധ്യത ശേഷിച്ചിരുന്നു.

നാലാംദിനം വിദർഭയുടെ രണ്ടാമിന്നിങ്സിൽ ഏഴു റൺസിനിടെ ഓപണർമാരെ കേരളം കൂടാരം കയറ്റിയെങ്കിലും പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താനാവാതെ പോയി. ഒന്നാമിന്നിങ്സിലെന്നപോലെ കരുണും ഡാനിഷും ഉറച്ചുനിന്നു. കരുണിനെ തുടക്കത്തിലേ പുറത്താക്കാൻ കിട്ടിയ സുവർണാവസരവും കേരളം പാഴാക്കി.

നാലാം ദിനം മുഴുവൻ വിദർഭയെ ബാറ്റ് ചെയ്യാൻ അനുവദിച്ച സന്ദർശകർക്ക് വെറും നാല് വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. 76.1 ഓവർ എറിഞ്ഞ രണ്ടാം ദിനത്തിലും 86 ഓവർ എറിഞ്ഞ മൂന്നാം ദിനത്തിലും യഥാക്രമം ഒമ്പതും ഏഴും വിക്കറ്റ് വീണിരുന്നു. മൂന്നാം ദിനം വിദർഭയുടെ സ്പിന്നർമാർ നന്നായി ടേൺ കണ്ടെത്തി വിക്കറ്റ് കൊയ്തപ്പോൾ നാലാംദിനത്തിൽ കേരളത്തിന്‍റെ സ്പിന്നർമാർക്ക് പിച്ചിന്‍റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്താനായില്ല. സീസണിൽ കേരളത്തിന്‍റെ വിക്കറ്റ് വേട്ടക്കാരനായ ജലജ് സക്സേനക്ക് ഫൈനലിൽ രണ്ടിന്നിങ്സിലുമായി ആകെ നേടാനായത് രണ്ട് വിക്കറ്റ് മാത്രം.

വിദർഭ കിടിലൻ ടീമാണ് !

രഞ്ജി ട്രോഫിയിൽ സ്ഥിരതയാർന്ന പ്രകടനമാണ് വിദർഭയുടേത്. പത്തുവർഷത്തിനിടെ നാലു ഫൈനൽ. 2017-18 സീസണിലും 2018-19 സീസണിലും 2024-25 സീസണിലും കിരീടം. കഴിഞ്ഞ മാസം വിജയ് ഹസാരെ ട്രോഫിയിൽ ഫൈനലിസ്റ്റുകൾ. ഈ രഞ്ജി സീസണിൽ ഏറ്റവും കൂടുതൽ റൺസടിച്ച ആദ്യ പത്തിൽ നാലും വിദർഭക്കാരാണ്. യാഷ് റാത്തോഡ്, കരുൺ നായർ, ഡാനിഷ് മാലേവർ, അക്ഷയ് വാഡ്കർ എന്നിവർ. ടീമിന്‍റെ ബാറ്റിങ് കരുത്താണിത് തെളിയിക്കുന്നത്. സീസൺ വിക്കറ്റ് വേട്ടയിൽ റെക്കോഡിട്ട ഹർഷ് ദുബെ (69) ബാറ്റിങ്ങിൽ 476 റൺസും നേടി. മറ്റൊരു താരം ധ്രുവ് ഷോറെ 467 റൺസും നേടി.

ഇത്തവണ രഞ്ജി സീസണിൽ ഏറ്റവും ബാലൻസുള്ള ടീമായിരുന്നു വിദർഭ. കളിച്ച പത്തിൽ എട്ടു മത്സരവും ജയിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ഗുജറാത്തിനെതിരെയും ഫൈനലിൽ കേരളത്തിനെതിരെയും മാത്രമാണ് സമനില വഴങ്ങിയത്. 10 മത്സരങ്ങളിൽ മൂന്നു ജയവും ഏഴു സമനിലയും ക്രെഡിറ്റിലുള്ള കേരളത്തിന് തോൽവിയില്ലാത്ത ആദ്യ രഞ്ജി സീസൺ എന്ന നേട്ടത്തിൽ അഭിമാനിക്കാം.

Tags:    
News Summary - Kerala cricket team in Ranji trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.