Posted On
date_range Updated On
date_range കാര്യവട്ടത്തെ ലോകകപ്പ് സന്നാഹം: ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡിൽ നടക്കുന്ന ലോകകപ്പ് സന്നാഹ മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. ഒക്ടോബർ മൂന്നിലെ ഇന്ത്യ-നെതർലൻഡ്സ് മത്സരം ഒഴികെയുള്ള കളികൾക്കുള്ള ടിക്കറ്റ് നിരക്കാണിത്. 300, 900 രൂപവീതമാണ് നിരക്ക്.
ബുക്ക് മൈ ഷോ ആപ് വഴി ഇഷ്ടമുള്ള സെക്ടർ തെരഞ്ഞെടുക്കാം. സെപ്റ്റംബർ 29ന് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്താനെയും 30ന് ദക്ഷിണാഫ്രിക്ക നെതർലൻഡ്സിനെയും ഒക്ടോബർ രണ്ടിന് ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.