ദേവ്​ദത്ത്​ പടിക്കൽ

വിജയ്​ ഹസാരെ ട്രോഫി: ദേവ്​ദത്തിന്‍റെ സെഞ്ച്വറിയിൽ കേരളത്തെ തകർത്ത്​ കർണാടക

ബംഗളൂരു: ​കർണാടകയുടെ മലയാളിതാരം ദേവ്​ദത്ത്​ പടിക്കൽ അപരാജിത സെഞ്ച്വറിയിലേക്ക്​ ബാറ്റുവീശിയപ്പോൾ വിജയ്​ ഹസാരെ ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്​ തോൽവി. ചിന്നസ്വാമി സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമ്പതുവിക്കറ്റിനാണ്​ കർണാടക കേരളത്തെ തകർത്തത്​.

ആദ്യം ബാറ്റുചെയ്​ത ​കേരളം നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റിന്​ 277 റൺസെടുത്തപ്പോൾ കർണാടക 45.3 ഓവറിൽ ഒരു വിക്കറ്റ്​ മാത്രം നഷ്​ടത്തിൽ ലക്ഷ്യം നേടി. 138പന്ത്​ നേരിട്ട ദേവ്​ദത്ത്​ പുറത്താകാതെ 126 റൺസെടുത്തപ്പോൾ 84 പന്തിൽ 86 റൺസുമായി സിദ്ധാർഥും അഭേദ്യനായി നിന്നു. ആർ. സാമന്തിന്‍റെ (51 പന്തിൽ 62) വിക്കറ്റ്​ മാത്രമാണ്​ കർണാടകക്ക്​ നഷ്​ടമായത്​. ദേവ്​ദത്ത്​ 13 ഫോറും രണ്ടു സിക്​സുമടിച്ചപ്പോൾ സിദ്ധാർഥ്​ അഞ്ചു ഫോറും മൂന്നു സിക്​സുമുതിർത്തു. പത്തോവറിൽ 34 റൺസ്​ വഴങ്ങി ജലജ്​ സക്​സേന ഒരു വിക്കറ്റെടുത്തു.

നേരത്തേ, വത്സൽ ഗോവിന്ദ്​ (124പന്തിൽ 95), ക്യാപ്​റ്റൻ സചിൻ ബേബി (63 പന്തിൽ 54), മുഹമ്മദ്​ അസ്​ഹറുദ്ദീൻ (38 പന്തിൽ 59 നോട്ടൗട്ട്​) എന്നിവരുടെ അർധശതകങ്ങളാണ്​ കേരളത്തിന്​ ​പൊരുതാവുന്ന ടോട്ടൽ സമ്മാനിച്ചത്​. കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ റോബിൻ ഉത്തപ്പ നേരിട്ട ആദ്യപന്തിൽ പൂജ്യത്തിന്​ പുറത്തായപ്പോൾ, സഞ്​ജു സാംസൺ മൂന്ന്​ റൺസെടുത്ത്​ തിരിച്ചുകയറി.

അഞ്ചു വിക്കറ്റെടുത്ത എ. മിഥുനാണ്​ കേരളത്തെ തകർത്തത്​. ജലജ്​ (അഞ്ച്​), എം.ഡി. നിധീഷ്​ (പൂജ്യം), എസ്​. മിഥുൻ (13) എന്നിവർ എളുപ്പം പുറത്തായി. ബേസിൽ രണ്ടു റൺസുമായി പുറത്താകാ​െത നിന്നു. അസ്​ഹറുദ്ദീൻ രണ്ടു ഫോറും മൂന്നു സിക്​സു​മുതിർത്തു. സചിൻ ബേബി രണ്ടു ഫോറും ഒരു സിക്​സുമടിച്ചപ്പോൾ ഏഴു ഫോറും ഒരു സിക്​സും ഉൾ​പ്പെടുന്നതാണ്​ വത്സലിന്‍റെ ഇന്നിങ്​സ്​. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച കേരളത്തിന്‍റെ പ്രതീക്ഷകൾക്ക്​ ഈ തോൽവി തിരിച്ചടിയായി. 

Tags:    
News Summary - Karnataka beat kerala in vijay hazare trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT