ഞായറാഴ്ച ന്യൂസിലാൻഡിനെതിരെയുള്ള ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരത്തിൽ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലി തിളങ്ങുമെന്ന് മുൻ പാകിസ്താൻ താരം കമ്രാൻ അക്മൽ. വിരാടിന്‍റെ ബാറ്റിങ് പാകിസ്താന്‍റെ ബാറ്റിങ് കാരണം പാകിസ്താൻകാർ പോലും അദ്ദേഹത്തിനെ കിങ് എന്നാണ് വിളിക്കുന്നതെന്ന് കമ്രാൻ അക്മൽ പറഞ്ഞു. ഫൈനലിൽ ഇന്ത്യക്ക് വേണ്ടി ആരായിരിക്കും മികച്ച പ്രകടനം പുറത്തെടുക്കുക എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കമ്രാൻ.
'ഇന്ത്യക്ക് വേണ്ടി, എന്താം സംശയം വിരാട് കോഹ്ലി തന്നെ,. വിരാട് കോഹ്ലിയുടെ പ്രകടനം കണ്ട് ഞങ്ങളും അവനെ രാജാവ് എന്നാണ് വിളിക്കുന്നത്. അവൻ ഒരു മാച്ച വിന്നറാണ്,' കമ്രാൻ അക്മൽ പറഞ്ഞു. ഗ്രൂപ്പ് സ്റ്റേജിൽ പാകിസ്താനെതിരെ സെഞ്ച്വറി തികച്ച വിരാട് സെമിഫൈനലിൽ ആസ്ട്രേലിയക്കെതിരെ 84 റൺസ് തികച്ച് മത്സരത്തിലെ താരമായി മാറിയിരുന്നു. ഈ ചാമ്പ്യൻസ് ട്രോഫിയുടെ തുടക്കത്തിൽ മോശം ഫോം കാരണം ടീമിൽ നിന്നും പുറത്താക്കണമെന്ന് പറയപ്പെട്ട താരമായിരുന്നു വിരാട്. എന്നാൽ താരം അദ്ദേഹത്തിന്‍റെ ഫോം വീണ്ടെടുത്ത് ഇന്ത്യൻ ബാറ്റിങ്ങിനെ നെടുംതൂണാകുകയായിരുന്നു.
ഈ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്ററും വിരാടാണ്. നാല് ഇന്നിങ്സിൽ നിന്നും 72.33 ശരാശരിയിൽ 217 റൺസാണ് വിരാട് കോഹ്ലി ഈ ചാമ്പ്യൻസ് ട്രോഫിയിൽ അടിച്ചുക്കൂട്ടിയത്. ന്യൂസിലാൻഡിനെതിരെയുള്ള ഫൈനലിൽ മികവ് കാട്ടി ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാനായിരിക്കും വിരാട് കോഹ്ലിയുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.