Posted On
date_range Updated On
date_range 16 മാസത്തിനു ശേഷം ജൊഫ്ര ആർച്ചർ ഇംഗ്ലീഷ് ടീമിൽ തിരിച്ചെത്തുന്നു
ലണ്ടൻ: കൈമുട്ട് ശസ്ത്രക്രിയ കഴിഞ്ഞ് നീണ്ട അവധിയിലായിരുന്ന പേസർ ജൊഫ്ര ആർച്ചർ ഇംഗ്ലീഷ് ടീമിൽ തിരിച്ചെത്തുന്നു. 2021 മാർച്ചിൽ പരിക്കേറ്റ് ടീമിനു പുറത്തായ താരം അബൂദബിയിൽ സൗഹൃദ മത്സരത്തിലാണ് വീണ്ടും കളിച്ചുതുടങ്ങിയത്. ഇംഗ്ലണ്ട് ലയൺസ് ടീമിനായി ഇറങ്ങി ഒമ്പത് ഓവർ എറിഞ്ഞ താരം പക്ഷേ, റണ്ണൊന്നുമെടുത്തില്ല.
വൈകാതെ ദേശീയ ടീമിലും ആർച്ചർ കളിക്കുമെന്നാണ് സൂചന. അടുത്ത സീസൺ ഐ.പി.എല്ലിൽ രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസിൽ താരം കളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.