ഐ.പി.എൽ ഏറ്റവും പുതിയ സീസൺ ആരംഭക്കിനാരിക്കെ മുംബൈ ഇന്ത്യൻസിന് വമ്പൻ തിരിച്ചടി. ടീമിന്‍റെ പ്രധാന പേസ് ബൗളറായ ഇന്ത്യൻ സൂപ്പർതാരം ജസ്പ്രീത് ബുംറ ആദ്യ രണ്ട് ആഴ്ചത്തെ മത്സരങ്ങൾ കളിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏപ്രിലിൽ മാത്രമേ ബുംറ മുംബൈക്കൊപ്പം ചേരുള്ളുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മുതുകിനേറ്റ പരിക്കിനെ തുടർന്ന് നിലവിൽ ബെംഗളൂരുവിലെ ബി.സി.സി.ഐയുടെ സെന്റർ ഓഫ് എക്സലൻസിൽ (സിഒഇ) പുനരധിവാസത്തിലാണ്.
രണ്ട് മാസം മുമ്പ് ആസ്ട്രേലിയയിൽ വെച്ച് നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ശേഷം നിലവിൽ ഇന്ത്യ ഫൈനൽ വരെ എത്തിനിൽക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ബുംറക്ക് കളിക്കാൻ സാധിച്ചില്ല. 'ബുംറയുടെ മെഡിക്കൽ റിപ്പോർട്ട് എല്ലം ഓക്കെയാണ്. അവൻ സി.ഒ.ഇിയിൽ പന്ത് എറിയാൻ ആരംഭിച്ചു. എങ്കിൽകൂടിയും ഐ.പി.എല്ലിന്‍റെ തുടക്കത്തിൽ തന്നെ ബുംറക്ക് കളിക്കാൻ സാധിച്ചേക്കണമെന്നില്ല. ഏപ്രിൽ ആദ്യ വാരം ഐ.പി.എല്ലിൽ കളിക്കുന്നതാണ് ബുംറക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ള കാര്യം,' ബി.സി.സി.ഐയെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ബൗളിങ്ങിൽ ടീമിന്‍റെ കുന്തമുനയായ ബുംറ ഇല്ലാത്തത് ഐ.പി.എല്ലിന്‍റെ തുടക്കത്തിൽ മുംബൈ ഇന്ത്യൻസിന് വമ്പൻ തിരിച്ചടിയാകും. മാർച്ച് 23ന് ആർച്ച റൈവൽസായ ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് മുംബൈയുടെ ആദ്യ ഐ.പി,എൽ മത്സരം. ഏപ്രിൽ ആദ്യം വാരം തന്നെ മുംബൈ അവരുടെ ആദ്യ അഞ്ച് മത്സരങ്ങൾ കളിക്കും. അതിന് ശേഷം മാത്രമേ മുംബൈക്ക് വേണ്ടി ബുംറ കളത്തിലെത്തുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.