ഇ​ന്ത്യ​ൻ പേ​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് സി​റാ​ജ്, ആ​ഖി​ബ് ന​ബി, ഗു​ർ​നൂ​ർ ബ്രാ​ർ എ​ന്നി​വ​ർ ഗാ​ലെ​യി​ൽ പ​രി​ശീ​ല​ന​ത്തി​ൽ

ഒ​രു​നാ​ൾ എ​ന്നെ ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് വി​ളി​ക്കു​മെ​ന്ന് ഉ​റ​പ്പി​ച്ചി​രു​ന്നു -ആ​ഖി​ബ് ന​ബി

ഗാ​ലെ (ശ്രീ​ല​ങ്ക): ഇ​ന്ത്യ​ൻ ടെ​സ്റ്റ് ടീ​മി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ദീ​ർ​ഘ​നാ​ള​ത്തെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്റെ ഫ​ല​മാ​ണെ​ന്ന് ജ​മ്മു-​ക​ശ്മീ​ർ പേ​സ​ർ ആ​ഖി​ബ് ന​ബി. ബി.​സി.​സി.​ഐ മീ​ഡി​യ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ജ​സ്പ്രീ​ത് ബും​റ​യു​ടെ പ​ക​ര​ക്കാ​ര​നാ​യി ടീ​മി​ലെ​ടു​ത്ത പു​തു​മു​ഖ താ​രം മ​ന​സ്സ് തു​റ​ന്ന​ത്. ‘‘ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ എ​നി​ക്ക് ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് വി​ളി വ​രു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പാ​യി​രു​ന്നു. കാ​ര​ണം, വ​ർ​ഷ​ങ്ങ​ളാ​യി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​മ്പോ​ൾ, ആ ​ക​ഠി​നാ​ധ്വാ​ന​ത്തി​നു​ള്ള പ്ര​തി​ഫ​ലം ല​ഭി​ക്കു​ക​ത​ന്നെ ചെ​യ്യും. എ​നി​ക്ക് വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്. എ​ന്റെ ക​ഠി​നാ​ധ്വാ​ന​ത്തി​ന് ഒ​ടു​വി​ൽ ഫ​ലം ക​ണ്ടി​രി​ക്കു​ന്നു’’ -ആ​ഖി​ബ് പ​റ​ഞ്ഞു.

‘‘ബം​ഗ​ളൂ​രു​വി​ലെ സെ​ന്റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സി​ലേ​ക്ക് പോ​കാ​നാ​യി ഞാ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ ഇ​രി​ക്കു​മ്പോ​ഴാ​ണ് എ​നി​ക്ക് കാ​ൾ വ​രു​ന്ന​ത്. അ​വി​ടെ​യ​ല്ല, പ​ക​രം ഞാ​ൻ ശ്രീ​ല​ങ്ക​യി​ലേ​ക്കാ​ണ് പോ​കേ​ണ്ട​തെ​ന്ന് അ​വ​ർ എ​ന്നോ​ട് പ​റ​ഞ്ഞു. എ​ന്റെ ക​ളി ല​ളി​ത​മാ​യി നി​ല​നി​ർ​ത്താ​നാ​ണ് ഞാ​ൻ എ​പ്പോ​ഴും ശ്ര​മി​ക്കാ​റു​ള്ള​ത്. വി​ക്ക​റ്റു​ക​ൾ നേ​ടു​ക എ​ന്ന​തി​ൽ മാ​ത്ര​മാ​യി​രു​ന്നു എ​ന്റെ ശ്ര​ദ്ധ മു​ഴു​വ​ൻ’’ -ആ​ഖി​ബ് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, ഇ​ന്ത്യ-​ശ്രീ​ല​ങ്ക ര​ണ്ട് മ​ത്സ​ര ടെ​സ്റ്റ് പ​ര​മ്പ​ര​ക്ക് ശ​നി​യാ​ഴ്ച ഗാ​ലെ​യി​ൽ തു​ട​ക്ക​മാ​വും.

Tags:    
News Summary - Jammu and Kashmir Pacer Aaqib Nabi Expresses Joy on Maiden India Call-up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.