പഞ്ചാബിന് മുന്നിൽ റൺമല തീർത്ത് ഡൽഹി കാപിറ്റൽസ്; ജയിക്കാൻ 214

പ്ലേഓഫ് പ്രതീക്ഷയോടെ എത്തിയ പഞ്ചാബ് കിങ്സിന് മുന്നിൽ റൺമല തീർത്ത് ഡൽഹി കാപിറ്റൽസ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡേവിഡ് വാർണറും സംഘവും 214 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് പഞ്ചാബിന് മുന്നിൽ വെച്ചത്. നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലായിരുന്നു കാപിറ്റൽസ് ഇരട്ട സെഞ്ച്വറി തികച്ചത്. രണ്ട് താരങ്ങളാണ് ഇന്ന് ദില്ലിക്കായി അർധ സെഞ്ച്വറി കുറിച്ചത്.

37 പന്തുകളിൽ ആറ് വീതം സിക്സും ഫോറുമടക്കം പുറത്താകാതെ 82 റൺസടിച്ച റിലീ റൂസോയാണ് ഡൽഹിയുടെ ടോപ് സ്കോറർ. 38 പന്തുകളിൽ 54 റൺസെടുത്ത പൃഥ്വി ഷാ ഏഴ് ഫോറും ഒരു സിക്സും പറത്തി. വാർണർ 31 പന്തുകളിൽ 46 റൺസെടുത്തു. 14 പന്തുകളിൽ 26 റൺസുമായി ഫിലിപ് സാൾട്ട് പുറത്താകാതെ നിന്നു.

12 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി പഞ്ചാബ് കിങ്സ് നിലവില്‍ എട്ടാം സ്ഥാനത്താണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രമെ പ്ലേ ഓഫില്‍ അവർക്ക് പ്രതീക്ഷവെക്കാനാകൂ.


Tags:    
News Summary - IPL2023: Punjab Kings vs Delhi Capitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.