ന്യൂഡൽഹി: കോവിഡ് എടുത്ത സീസണുകൾക്കൊടുവിൽ പഴയ കളിയാരവം തിരിച്ചുപിടിക്കാനൊരുങ്ങി ഐ.പി.എൽ. 2023 സീസൺ മുതൽ ഹോം, എവേ മത്സര ഫോർമാറ്റ് തിരിച്ചുവരുമെന്ന് ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി അറിയിച്ചു. 2020ൽ കോവിഡ് മഹാമാരി പടർന്നുപിടിച്ചതു മുതൽ പരിമിതമായ വേദികളിലാണ് മൊത്തം കളികളും നടന്നിരുന്നത്.
ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച മത്സരങ്ങൾ 2021ൽ ഡൽഹി, അഹ്മദാബാദ്, മുംബൈ, ചെന്നൈ വേദികളിലായി. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞതു പരിഗണിച്ചാണ് അടുത്ത സീസൺ മുതൽ കളി അതത് ടീമുകളുടെ ഹോം ഗ്രൗണ്ടിലായി നടത്തുന്നത്. 10 ടീമുകളും ഹോം മത്സരങ്ങൾ സ്വന്തം മൈതാനത്താകും നടത്തുക. അടുത്ത വർഷം മുതൽ വനിത ഐ.പി.എല്ലിനും തുടക്കമാകും. പെൺകുട്ടികളുടെ അണ്ടർ-15 ടൂർണമെന്റ് ഡിസംബറിലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.