വേറിട്ട പ്രണയദിന ആഘോഷവുമായി ഡൽഹി കാപ്പിറ്റൽസ്​ ആരാധകർ; അന്നമൂട്ടിയത്​ 400 ഓളം തെരുവുനായ്​ക്കൾക്ക്​

ന്യൂഡൽഹി: വ്യത്യസ്ഥമായൊരു പ്രണയദിനാഘോഷവുമായി ഐ.പി.എൽ ടീം ഡൽഹി കാപ്പിറ്റൽസിന്‍റെ​ ആരാധകർ കൈയ്യടി നേടുന്നു. ഫെബ്രുവരി 14ന്​ ഡൽഹി കാപ്പിറ്റൽസ്​ ആരാധകർ അന്നം നൽകിയത്​ 400ഓളം തെരുവുനായ്​ക്കൾക്കാണ്​. ക്വാബ്​ വെൽഫയർ ഫൗണ്ടേഷനുമായി ചേർന്നാണ്​ ഡൽഹി കാപ്പിറ്റൽസിന്‍റെ ഔദ്യോഗിക ആരാധകക്കൂട്ടമായ ഡി.സി ടോളി അഭിനന്ദനാർഹമായ പ്രവർത്തി നടത്തിയത്​.

തെക്കൻ ഡൽഹിയിലെ കൽകാജി, ജവഹർലാൽ നെഹ്​റു മെട്രോ സ്​റ്റേഷൻ, സഞ്ചർ ഭവൻ, ദാക്​ ഭവൻ, എയർ ഇന്ത്യ ഓഫീസ്​ അടക്കമുള്ളിടങ്ങളിലാണ്​ സംഘം ഭക്ഷണം നൽകിയത്​. ചിക്കനടക്കമുള്ളവയുമായി വിഭവ സമൃദ്ധമായ ഭക്ഷണമാണ്​ സംഘം നായ്​ക്കൾക്ക്​ നൽകിയത്​.

കഴിഞ്ഞ വർഷം ഡൽഹി കാപ്പിറ്റൽസിന്‍റെ മത്സരം നടക്കുന്ന ദിവസങ്ങളിൽ ഈ കൂട്ടായ്​മ ഭക്ഷണം നൽകിയിരുന്നു. ഡൽഹി കാപ്പിറ്റൽസ്​ ആരാധകരുടെ പ്രവർത്തിയെ അഭിനന്ദിച്ച്​ നിരവധിപേർ രംഗത്തെത്തി. 

Tags:    
News Summary - IPL team Delhi Capitals fan community feeds 400 stray dogs, wins hearts on Valentine’s Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.