ഐ.പി.എല്ലിൽ ഇപ്പോഴും പ്ലേ ഓഫ് പ്രതീക്ഷയുണ്ടെന്ന് ഋഷഭ് പന്ത്

ധർമ്മശാല: ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജെയിന്റ്സിന് ഇപ്പോഴും പ്ലേ ഓഫ് പ്രതീക്ഷയുണ്ടെന്ന് ക്യാപ്റ്റൻ ​ഋഷഭ് പന്ത്. അടുത്ത മൂന്ന് മത്സരങ്ങളിൽ ടീമിന് കളിതിരിക്കാൻ സാധിക്കുമെന്നും പന്ത് പറഞ്ഞു. നിലവിൽ 11 കളികളിൽ നിന്ന് 10 പോയിന്റാണ് ലഖ്നോവിന് ഉള്ളത്. ​ടീമിന്റേയും വ്യക്തിഗത പ്രകടനത്തിന്റേയും പേരിൽ ഋഷഭ് പന്തിന് ടീം മാനേജ്മെന്റിൽ നിന്ന് ഉൾപ്പടെ പഴികേട്ടിരുന്നു.

ഏഴാം സ്ഥാനത്താണ് ടീം തുടരുന്നത്. -0.47 ആണ് ലഖ്നോവിന്റെ നെറ്റ് റൺറേറ്റ്. എന്നാൽ, ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ ജയിച്ചത് കൊണ്ട് മാത്രം പന്തിനും കൂട്ടർക്കും പ്ലേ ഓഫിൽ കടക്കാനാവില്ല. പ്ലേ ഓഫ് എന്ന സ്വപ്നം ഇപ്പോഴും സജീവമാണെന്നും പന്ത് പറഞ്ഞു. ടീമിന്റെ ബൗളർമാർ അധിക റൺസ് വഴങ്ങുന്നതിലും ഫീൽഡർമാർ ക്യാച്ചുകൾ വിട്ടുകളയുന്നതിലും അദ്ദേഹം പ്രതികരണം നടത്തി.

ബൗളർമാർ ഒരുപാട് റൺസ് വഴങ്ങുന്നുവെന്ന കാര്യം അദ്ദേഹം സമ്മതിച്ചു. നിർണായകമായ ക്യാച്ചുകൾ വിട്ടുകളയുന്നത് പരാജയത്തിന് കാരണമാവുന്നുണ്ട്. ക്യാച്ചുകൾ വിട്ടുകളയുന്നത് ടീമിന്റെ പരാജയത്തിനുള്ള കാരണമായി മാറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിച്ചൽ മാർഷ്, എയ്ദൻ മർക്രാം, നിക്കോളാസ് പൂരൻ എന്നിവർ കഴിഞ്ഞ മത്സരങ്ങളിൽ പരാജയപ്പെട്ടതിനേയും പന്ത് ന്യായീകരിച്ചു. എല്ലാ സമയത്തും നിങ്ങളുടെ ടോപ് ഓർഡർ നന്നായി ബാറ്റ് ചെയ്യുമെന്ന് കരുതാനാവില്ല. അത് കളിയുടെ ഭാഗമാണ്. ഞങ്ങൾക്ക് പിന്തുടരാൻ ഒരുപാട് റൺസുണ്ടായിരുന്നു. അത് പലപ്പോഴും ഞങ്ങളെ വേദനിപ്പിച്ചിരുന്നുവെന്നും പന്ത് പറഞ്ഞു.

Tags:    
News Summary - IPL playoff dream still alive: Rishabh Pant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.