ക്യാപ്​റ്റൻ നയിച്ചു; മുംബൈക്ക്​ കൂറ്റൻ സ്​കോർ

ഐ.പി.എൽ രണ്ടാം മത്സരത്തിനിറങ്ങിയ മുംബൈ സൂപ്പർ കിങ്​സിന്​ കൂറ്റൻ സ്​കോർ. കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സിനെതിരായ ​മത്സരത്തിൽ ടോസ്​ നഷ്​ടപ്പെട്ട്​ ബാറ്റിങ്ങിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരെ ക്യാപ്​റ്റൻ രോഹിത്​ ശർമ(80) അർധ​ സെഞ്ച്വറിയുമായി നയിച്ചപ്പോൾ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ്​ നഷ്​ടത്തിൽ മുംബൈ 195 റൺസെടുത്തു.


54 പന്തിൽ ആറു സിക്​സും മൂന്ന്​ ഫോറും ഉൾപ്പെടെയായിരുന്നു രോഹിത്​ 80 റൺസെടുത്തത്​. ക്യാപ്​റ്റന്​ സൂര്യകുമാർ യാദവ്​(47) പിന്തുണ നൽകി.

ക്വിൻറൺ ഡികോക്ക്​(1), സൗരഭ്​ തിവാരി(21), ഹാർദിക്​ പാണ്ഡ്യ(21) എന്നിവരുടെ വിക്കറ്റും മുംബൈക്ക്​ നഷ്​ടമായി. പൊള്ളാർഡും(13) ക്രുണാൽ പാണ്ഡ്യയും(1) പുറത്താ​കാതെ നിന്നു. കൊൽക്കത്തക്കായി ശിവം മാവി രണ്ടു വിക്കറ്റും സുനിൽ നരേനും ആന്ദ്രെ റസലും ഒരോ വിക്കറ്റ്​ വീതവും വീഴ്​ത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT