ശിഖർ ധവാനെ റാഞ്ചി പഞ്ചാബ്; ശ്രേയസ് അയ്യറിനായി കോടികളെറിഞ്ഞ് കെ.കെ.ആർ

2022-ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) മെഗാ ലേലത്തിന്റെ ഒന്നാം ദിവസം ആദ്യം വിറ്റുപോയ താരമായി ഇന്ത്യൻ ഓപണർ ശിഖർ ധവാൻ. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 8.25 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സാണ് സ്വന്തമാക്കിയത്. ധവാന് ലഭിക്കുന്ന ഏറ്റവും വലിയ ലേലത്തുകയാണിത്. താരത്തിന് വേണ്ടി മുൻ ടീമായ ഡൽഹി കാപിറ്റൽസും രാജസ്ഥാൻ റോയൽസും ശക്തമായി രംഗത്തെത്തിയിരുന്നു.

ഐ.പി.എല്ലിലെ മിന്നും താരമായ ശ്രേയസ് അയ്യറിനെ കെ.കെ.ആർ പൊന്നും വിലക്ക് സ്വന്തമാക്കി. 12.5 കോടി രൂപയാണ് മുൻ ഡൽഹി കാപിറ്റൽസ് താരത്തിന് വേണ്ടി കൊൽക്കത്ത മുടക്കിയത്. ഇതുവരെയുള്ള ലേലത്തിൽ 10 കോടി കടക്കുന്ന ആദ്യ താരമായും ശ്രേയസ് മാറി. ഡൽഹി താരത്തെ നിലനിർത്താൻ നേരത്തെ ആഗ്രഹിച്ചിരുന്നുവെങ്കിലും കെ.കെ.ആർ അദ്ദേഹത്തെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ സൈനിംഗ് ആക്കി മാറ്റി.

2015ൽ ഏറ്റവും കൂടുതൽ പ്രതിഫലം (2.6 കോടി) വാങ്ങുന്ന അൺക്യാപ്ഡ് കളിക്കാരനായി അയ്യർ ഡൽഹിയിൽ ചേർന്നു. 23-ആം വയസ്സിൽ അവരുടെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായും മാറിയ താരം 2020-ൽ ടീമിനെ ഫൈനൽ വരെ എത്തിച്ചിരുന്നു. 

Tags:    
News Summary - IPL Mega Auction 2022 Shreyas Iyer shikhar dhawan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.