മുംബൈ: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 156 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. അർധ സെഞ്ച്വറി നേടിയ വിൽ ജാക്സാണ് മുംബൈ നിരയിലെ ടോപ് സ്കോറർ.
35 പന്തിൽ മൂന്നു സിക്സും അഞ്ചു ഫോറുമടക്കം 53 റൺസെടുത്താണ് താരം പുറത്തായത്. സൂര്യകുമാർ യാദവ് 24 പന്തിൽ 35 റൺസെടുത്തു. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 97 റൺസെന്ന സുരക്ഷിത നിലയിൽനിന്നാണ് മുംബൈ തകർന്നടിഞ്ഞത്. റയാൻ റിക്കൽട്ടൺ (രണ്ടു പന്തിൽ രണ്ട്), രോഹിത് ശർമ (എട്ടു പന്തിൽ ഏഴ്), തിലക് വർമ (ഏഴു പന്തിൽ ഏഴ്), നായകൻ ഹാർദിക് പാണ്ഡ്യ (മൂന്നു പന്തിൽ ഒന്ന്), നമൻ ധിർ (10 പന്തിൽ ഏഴ്), കോർബിൻ ബോഷ് (22 പന്തിൽ 27) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. എട്ടു റൺസുമായി ദീപക് ചഹറും ഒറ്റ റണ്ണുമായി കാൺ ശർമയും പുറത്താകാതെ നിന്നു.
ഗുജറാത്തിനായി സായ് കിഷോർ രണ്ടു വിക്കറ്റ് നേടി. മുഹമ്മദ് സിറാജ്, അർഷദ് ഖാൻ, പ്രസിദ്ധ് കൃഷ്ണ, റാഷിദ് ഖാൻ, ജെറാൾഡ് കോട്സീ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.