Posted On
date_range Updated On
date_range ഐ.പി.എൽ മാർച്ച് 31 മുതൽ; ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും ആദ്യ മത്സരം
മുംബൈ: ഐ.പി.എല്‍ 2023 സീസണിന് മാര്‍ച്ച് 31ന് തുടക്കമാകും. അഹ്മദാബാദിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. പത്തു ടീമുകൾ ലീഗ് റൗണ്ടിൽ 70 മത്സരങ്ങൾ കളിക്കും.
ഇത്തവണ 12 വേദികളിലായാണ് മത്സരം നടക്കുക. അഹ്മദാബാദിന് പുറമെ, ലഖ്‌നോ, ഗുവാഹത്തി, മൊഹാലി, ന്യൂഡൽഹി, കൊല്‍ക്കത്ത, ജയ്‌പൂര്‍, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ധരംശാല എന്നിവയാണ് മറ്റു വേദികൾ. മേയ് 28നാണ് ഫൈനൽ.
പ്രഥമ വനിത പ്രീമിയർ ലീഗ് പൂർത്തിയായി അഞ്ച് ദിവസത്തിനു ശേഷമാണ് ഐ.പി.എൽ 16ാം സീസൺ ആരംഭിക്കുക. മാർച്ച് 31 മുതൽ മേയ് 24 വരെയാണ് ലീഗ് ഘട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.