Posted On
date_range Updated On
date_range പരിക്ക്; വില്യംസൺ പുറത്ത്, അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും
അഹ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസ് ബാറ്റർ കെയിൻ വില്യംസൻ ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ല. ചെന്നൈ സൂപ്പർ കിങ്സിനെതിരെ വെള്ളിയാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിൽ ബൗണ്ടറി തടയുന്നതിനിടെ കാൽമുട്ടിന് പരിക്കേറ്റതിനെത്തുടർന്നാണിത്. വില്യംസൺ തുടർചികിത്സകൾക്കായി സ്വന്തം രാജ്യമായ ന്യൂസിലൻഡിലേക്ക് മടങ്ങുമെന്ന് ഗുജറാത്ത് ടൈറ്റൻസ് വൃത്തങ്ങൾ അറിയിച്ചു. സൺറൈസേഴ്സ് ഹൈദരാബാദ് ഈ സീസണിൽ വിടുതൽ നൽകിയ താരമായ വില്യംസണിന് രണ്ടുകോടി രൂപക്കാണ് നിലവിലെ ചാമ്പ്യന്മാർ ടീമിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.