ഐ.പി.എൽ മെഗാ താരലേലം; ബാംഗ്ലൂർ നിലനിർത്തുക ഈ രണ്ട്​ താരങ്ങളെ

ഇന്ത്യൻ പ്രീമിയർ ലീഗ്​ 2022 സീസണിലേക്കുള്ള മെഗാ താരലേലം നടക്കാനിരിക്കെ തങ്ങളുടെ ഇഷ്​ട ടീമുകൾ നിലനിർത്തുന്ന താരങ്ങളേതെന്ന്​ അറിയാനുള്ള ആകാംക്ഷയിലാണ്​ ആരാധകർ. അതിനിടെ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിൽ ഒന്നായ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ നിലനിർത്തിയേക്കാവുന്ന രണ്ട്​ താരങ്ങളേതെന്ന്​ പുറത്തുവിട്ടിരിക്കുകയാണ്​ എൻ.ഡി.ടി.വി

മുൻ നായകൻ വിരാട്​ കോഹ്​ലിയെയും ഓസീസിന്‍റെ വെടിക്കെട്ട്​ താരവും ആർ.സി.ബിയുടെ കുന്തമുനയുമായിരുന്ന ഗ്ലെൻ മാക്​സ്​വെല്ലിനെയുമാണ്​ ​ഫ്രാഞ്ചൈസി നിലനിർത്തുന്നത്​. അതേസമയം, നാലുപേരെ നിലനിർത്താൻ അവസരമുള്ള ടീം അവശേഷിക്കുന്ന രണ്ടുപേർ ആരൊക്കെയാണെന്ന്​ തീരുമാനിച്ചിട്ടില്ല.

ഐപിഎൽ എട്ടാം സീസണിന്​ ശേഷം കോഹ്‌ലി ആർ‌സി‌ബി നായകസ്ഥാനം രാജിവച്ചിരുന്നു. എന്നാൽ, ഫ്രാഞ്ചൈസി ഇതുവരെ അവരുടെ പുതിയ നായകനെ പ്രഖ്യാപിച്ചിട്ടില്ല. 33 കാരനായ കോഹ്‌ലിയാണ് ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമായുള്ള താരം. കഴിഞ്ഞ സീസണിൽ താരം 405 റൺസാണ്​ ആർ.സി.ബിക്ക്​ വേണ്ടി അടിച്ചുകൂട്ടിയത്​. ക്യാപ്​റ്റൻ സ്ഥാനമൊഴിഞ്ഞതോടെ ഇനി ടീമിന്‍റെ ബാറ്റിങ്​ നിരയെ നയിക്കുന്നതിനാകും താരം ശ്രദ്ധകൊടുക്കുക.

Tags:    
News Summary - IPL 2022 RCB set to retain Two Players

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.