ഐ.പി.എൽ: ഗുജറാത്തിന് രണ്ടാം ജയം

പുണെ: ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് തുടർച്ചയായ രണ്ടാം ജയം. ഡൽഹി കാപിറ്റൽസിനെ 14 റൺസിനാണ് ഗുജറാത്ത് തോൽപിച്ചത്. ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ആറിന് 171 റൺെസടുത്തപ്പോൾ ഡൽഹിക്ക് ഒമ്പതിന് 157 റൺസെടുക്കാനേ ആയുള്ളൂ.

28 റൺസിന് നാലു വിക്കറ്റ് പിഴുത ലോക്കി ഫെർഗൂസനാണ് ഡൽഹിയെ ഒതുക്കിയത്. നായകൻ ഋഷഭ് പന്താണ് (29 പന്തിൽ 43) ഡൽഹിയുടെ ടോപ്സ്കോറർ. നേരത്തേ, 46 പന്തിൽ 84 റൺസടിച്ച ശുഭ്മൻ ഗില്ലിന്റെ കരുത്തിലാണ് ഗുജറാത്ത് മികച്ച ടോട്ടലുയർത്തിയത്. നാലു സിക്സും ആറു ഫോറുമടങ്ങിയതായിരുന്നു ഗില്ലിന്റെ ഇന്നിങ്സ്.

Tags:    
News Summary - IPL 2022: Gujarat Titans beat Delhi Capitals by 14 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.