Posted On
date_range Updated On
date_range അത് ഹൃദയാഘാതമല്ല; തെറ്റായ വാർത്ത -ഇൻസിമാം
ലാഹോർ: തനിക്ക് ഹൃദയാഘാതമാണെന്ന വാർത്ത നിഷേധിച്ച് പാക് ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ ഇൻസിമാമുൽ ഹഖ്. തനിക്ക് ഹൃദയാഘാതമല്ലെന്നും ആൻജിയോപ്ലാസ്റ്റിക്കു ശേഷം വീട്ടിൽ സുഖമായിരിക്കുന്നുവെന്നും ഇൻസിമാമുൽ ഹഖ് തെൻറ യൂട്യൂബ് ചാനലിലൂടെ അറിയിച്ചു.
പതിവു പരിശോധനക്കായി ആശുപത്രിയിൽ എത്തിയപ്പോൾ ഹൃദയധമനികളിൽ ഒന്നിൽ ബ്ലോക്കുണ്ടെന്ന് കണ്ടെത്തുകയും ആൻജിയോപ്ലാസ്റ്റി ചെയ്യുകയുമായിരുന്നുവെന്ന് ഇൻസിമാം പറഞ്ഞതായി ക്രിക്കിൻഫോ റിപ്പോർട്ടു ചെയ്യുന്നു.
താൻ സുഖമായി വീട്ടിൽതന്നെയുണ്ടെന്നും തനിക്കായി പ്രാർഥിച്ചവർക്ക് നന്ദി അറിയിക്കുന്നതായും ഇൻസിമാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.