പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം ഏറ്റുവാങ്ങുന്ന മിന്നു മണി
Posted On
date_range Updated On
date_range ആവേശപ്പോരിൽ തോൽവി ഏറ്റുവാങ്ങി മിന്നു സംഘം; ദക്ഷിണ മേഖലയെ ഒരു വിക്കറ്റിന് തോൽപിച്ച് പൂർവ മേഖലക്ക് കിരീടം
പുണെ: സീനിയർ വനിത ഇന്റർ സോണൽ ട്രോഫി ദ്വിദിന ക്രിക്കറ്റ് ഫൈനലിൽ മിന്നു മണി നയിച്ച ദക്ഷിണ മേഖലക്ക് തോൽവി. ഒരു വിക്കറ്റിന്റെ ആവേശ ജയവുമായി പൂർവ മേഖല കിരീടം സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ ദക്ഷിണ മേഖല കുറിച്ച 184 റൺസ് വിജയ ലക്ഷ്യം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ പൂർവ മേഖല നേടി.
ഒന്നാം ഇന്നിങ്സിൽ അഞ്ചും രണ്ടാം ഇന്നിങ്സിൽ മൂന്നും വിക്കറ്റ് വീഴ്ത്തിയ മിന്നുവാണ് കളിയിലെ താരം. രണ്ടാം ഇന്നിങ്സിൽ മിന്നു 31 റൺസും നേടി. സ്കോർ: ദക്ഷിണ മേഖല 133 & 179, പൂർവ മേഖല 129 & 184/9.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.