ഇന്ത്യക്ക് മുന്നിൽ വഴികളടഞ്ഞിട്ടില്ല; വനിത ലോകകപ്പ് സെമിയിലെത്താൻ ടീമിനുള്ള സാധ്യതകളിങ്ങനെ

മുംബൈ: ഞായറാഴ്ച ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ കൂടി തോറ്റതോടെ വനിത ലോകകപ്പിൽ ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. തുടർച്ചയായ മൂന്നാം മത്സരമാണ് ലോകകപ്പിൽ ഇന്ത്യ തോൽക്കുന്നത്. നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് തോൽവിയും രണ്ട് ജയവുമായി നാല് പോയിന്റോടെ നാലാം സ്ഥാനത്താണ് ഇന്ത്യ. അഞ്ചാമതുള്ള ന്യൂസിലാൻഡിനും നാല് പോയിന്റാണുള്ളത്. എന്നാൽ, ​നെറ്റ് റൺറേറ്റിൽ അവർ പിന്നിലാണ്.

ഇനി ഇന്ത്യക്ക് രണ്ട് മത്സരങ്ങളാണുള്ളത്. അതിലൊന്ന് ന്യൂസിലാൻഡിനെതിരെയുംമറ്റൊന്ന് ബംഗ്ലാദേശിനെതിരെയുമാണ്. രണ്ട് മത്സരങ്ങളും ജയിച്ചാൽ ഇന്ത്യക്ക് അനായാസം സെമിയിലേക്ക് മുന്നേറാം. എന്നാൽ, ന്യൂസിലാൻഡിനെതിരെ തോറ്റാൽ ഇന്ത്യയുടെ നിലപരുങ്ങിലാവും. പിന്നീടുള്ള മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയിച്ചാൽ മാത്രം പോര, ന്യൂസിലാൻഡ്-ഇംഗ്ലണ്ട് മത്സരഫല​ത്തെ കൂടി ഇന്ത്യക്ക് ആശ്രയിക്കേണ്ടി വരും. ന്യൂസിലാൻഡിനെതിരെ ജയിച്ച് ബംഗ്ലദേശിനെതിരെ തോറ്റാലും ഇതേ ഗതി തന്നെയാവും ഇന്ത്യയെ കാത്തിരിക്കുന്നത്.

വ​നി​ത ഏ​ക​ദി​ന ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ നാ​ല് റ​ൺ​സി​ന് തോ​ൽ​പി​ച്ച് ഇം​ഗ്ല​ണ്ട് സെ​മി ഫൈ​ന​ലി​ൽ ക​ട​ന്നിരുന്നു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ലീ​ഷു​കാ​ർ കു​റി​ച്ച 289 റ​ൺ​സ് ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ ആ​തി​ഥേ​യ​ർ 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റി​ന് 284ൽ ​പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു.

ഇം​ഗ്ല​ണ്ട് 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 288 റ​ൺ​സെ​ടു​ത്ത​ത്. 91 പ​ന്തി​ൽ 109 റ​ൺ​സെ​ടു​ത്ത ഹെ​ത​ർ നൈ​റ്റി​ന്റെ സെ​ഞ്ച്വ​റി​യാ​ണ് ഇം​ഗ്ലീ​ഷ് ഇ​ന്നി​ങ്സി​ലെ സ​വി​ശേ​ഷ​ത. ഓ​പ​ണ​ർ ആ​മി ജോ​ൺ​സ് 68 പ​ന്തി​ൽ 56 റ​ൺ​സും നേ​ടി. ഇ​ന്ത്യ​ക്കാ​യി സ്പി​ന്ന​ർ​മാ​രാ​യ ദീ​പ്തി ശ​ർ​മ നാ​ലും ശ്രീ​ച​ര​ണി ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ നി​ര​യി​ൽ ഓ​പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​യും (94 പ​ന്തി​ൽ 88) ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​തും (70 പ​ന്തി​ൽ 70) ദീ​പ്തി ശ​ർ​മ​യും (57 പ​ന്തി​ൽ 50) അ​ർ​ധ ശ​ത​ക​ങ്ങ​ളു​മാ​യി മി​ന്നി​യെ​ങ്കി​ലും അ​വ​സാ​നം ഇ​ന്ത്യ​ക്ക് കാ​ലി​ട​റി. ഇ​വ​ർ​ക്ക് പു​റ​മെ ഓ​പ​ണ​ർ പ്ര​തി​ക റാ​വ​ൽ (6) ഹ​ർ​ലീ​ൻ ഡി​യോ​ളും (24) റി​ച്ച ഘോ​ഷു​മാ​ണ് (8) പു​റ​ത്താ​യ​ത്. അ​മ​ൻ​ജോ​ത് കൗ​റും (18) സ്നേ​ഹ് റാ​ണ​യും (10) ക്രീ​സി​ലു​ണ്ടാ​യി​രു​ന്നു. ടാ​മി ബ്യൂ​മ​ണ്ട്-​ആ​മി ജോ​ൺ​സ് കൂ​ട്ടു​കെ​ട്ട് ഒ​ന്നാം വി​ക്ക​റ്റി​ൽ ഇം​ഗ്ല​ണ്ടി​നാ​യി 16 ഓ​വ​റി​ൽ 73 റ​ൺ​സ് ചേ​ർ​ത്തു. 22 റ​ൺ​സെ​ടു​ത്ത ബ്യൂ​മ​ണ്ടി​നെ ദീ​പ്തി ബൗ​ൾ​ഡാ​ക്കി. ആ​മി ജോ​ൺ​സി​നെ​യും ദീ​പ്തി മ​ട​ക്കു​മ്പോ​ൾ സ്കോ​ർ 98. ഹെ​ത​ർ നൈ​റ്റും ക്യാ​പ്റ്റ​ൻ നാ​റ്റ്സീ​വ​ർ ബ്ര​ണ്ടും മൂ​ന്നാം വി​ക്ക​റ്റി​ൽ ഒ​രു​മി​ച്ച​തോ​ടെ ഇം​ഗ്ല​ണ്ട് തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല.

200 ക​ട​ത്തി​യ ശേ​ഷ​മാ​ണ് കൂ​ട്ടു​കെ​ട്ട് വേ​ർ​പി​രി​ഞ്ഞ​ത്. 38 റ​ൺ​സെ​ടു​ത്ത ബ്ര​ണ്ടി​നെ 39ാം ഓ​വ​റി​ൽ ശ്രീ​ച​ര​ണി പ​റ​ഞ്ഞു​വി​ടു​മ്പോ​ൾ മൂ​ന്നി​ന് 211. സെ​ഞ്ച്വ​റി പൂ​ർ​ത്തി​യാ​ക്കി ബാ​റ്റി​ങ് തു​ട​ർ​ന്ന നൈ​റ്റ് 45ാം ഓ​വ​റി​ൽ റ​ണ്ണൗ​ട്ടാ​യി. 15 ഫോ​റും ഒ​രു സി​ക്സു​മ​ട​ങ്ങി​യ​താ​യി​രു​ന്നു പ്ര​ക​ട​നം.

Tags:    
News Summary - India's chances of reaching the semi-finals of the Women's World Cup are not closed; here are the team's chances

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.