സ്മൃതി മന്ദാന
മുംബൈ: വലിയ സ്കോറുകൾ പിന്തുടർന്ന് വിജയത്തോളമെത്തുന്നത് ഒരുവർഷം മുമ്പ് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് അസംഭവ്യമായിരുന്നുവെന്നും കഠിനാധ്വാനത്തിലൂടെ അത് സാധ്യമാണെന്ന് തെളിയിക്കുന്നതാണ് ആസ്ട്രേലിയക്കെതിരായ പ്രകടനമെന്നും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന.
ഓസീസിനെതിരായ രണ്ടാം ട്വന്റി20 മത്സരം സൂപ്പർ ഓവറിൽ ജയിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ. ഓസീസിന്റെയും ഇന്ത്യയുടെയും ഇന്നിങ്സ് 187ൽ അവസാനിച്ചതിനെ തുടർന്നാണ് സൂപ്പർ ഓവർ കളിച്ചത്.
ഇതിൽ ഓസീസ് 16 റൺസെടുത്തപ്പോൾ ഇന്ത്യ 20 റൺസ് നേടി ജയിച്ചു. സ്മൃതി 49 പന്തിൽ 79 റൺസടിച്ചു. അഞ്ച് മത്സര പരമ്പര 1-1 സമനിലയിലാക്കാനും ഇന്ത്യക്ക് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.