Posted On
date_range Updated On
date_range ഇന്ത്യൻ ക്രിക്കറ്റ് ടീം അമേരിക്കയിൽ
ഫ്ലോറിഡ: വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങൾക്കായി ഇന്ത്യൻ ടീം മയാമിയിലെത്തി. താരങ്ങൾ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡേൽ ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്ന വിഡിയോ ബി.സി.സി.ഐ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
ഫ്ലോറിഡയിലെ സെൻട്രൽ ബ്രോവാർഡ് റീജനൽ പാർക്ക് സ്റ്റേഡിയത്തിൽ ശനി, ഞായർ ദിവസങ്ങളിലാണ് മത്സരം. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1ന് മുന്നിലാണ് വിൻഡീസ്. ആദ്യ രണ്ടുകളിയും തോറ്റ ടീം ഇന്ത്യ മൂന്നാമത്തേതിലാണ് തിരിച്ചെത്തിയത്. അമേരിക്ക ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിലായാണ് ട്വന്റി20 പരമ്പര നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.