Posted On
date_range Updated On
date_range വനിത ട്വന്റി20 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 152 റൺസ് വിജയലക്ഷ്യം
കേപ്ടൗൺ: വനിത ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 152 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു.
ഇന്ത്യക്കായി രേണുക സിങ് അഞ്ചു വിക്കറ്റെടുത്തു. നാറ്റ് ഷീവർ ബ്രന്റ് (42 പന്തിൽ 50 റൺസ്), ആമി ജോൺസ് (27 പന്തിൽ 40 റൺസ്) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇന്ത്യക്കുവേണ്ടി ശിഖ പാണ്ഡെ, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 16 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.