ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ബധിര ടീം
അജ്മാൻ: അജ്മാനിൽ നടന്ന ബധിര ചാമ്പ്യൻസ് ട്രോഫി ട്വന്‍റി-20 ക്രിക്കറ്റ് ടൂർണമെന്‍റിൽ ഇന്ത്യക്ക് കിരീടം. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 39 റൺസിനാണ് ഇന്ത്യ തോൽപിച്ചത്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്തു.
നായകൻ വീരേന്ദർ സിങ് (43 പന്തിൽ 50), ഓപണർമാരായ ഇന്ദ്രജിത് യാദവ് (44 പന്തിൽ 40), ശിവ് നാരായൺ (18 പന്തിൽ 21) എന്നിവരാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 19.2 ഓവറിൽ 101 റൺസിന് പുറത്താക്കുകയായിരുന്നു. ടൂർണമെന്‍റിലുടനീളം മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്.മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് സുഹൈലും ടീമിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.