Posted On
date_range Updated On
date_range ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് മൂന്നാം വിക്കറ്റ് നഷ്ടം; വിജയലക്ഷ്യം 133
കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ട്വന്‍റി-20യിൽ 133 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്കക്ക് മൂന്നാം വിക്കറ്റ് നഷ്ടം. മൂന്ന് റൺസെടുത്ത ക്യാപ്റ്റൻ ദാസുൻ ഷനാകയാണ് പുറത്തായത്. കുൽദീപ് യാദവിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.
11 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റിന് 62 എന്ന നിലയിലാണ് ലങ്ക. മിനോദ് ഭനുക (32), ധനഞ്ജയ ഡിസിൽവ (അഞ്ച്) എന്നിവാണ് ക്രീസിൽ. ആവിഷ്ക ഫെർണാണ്ടോ (11), സധീര സമരവിക്രമ (എട്ട്) എന്നിവരാണ് പുറത്തായ മറ്റുള്ളവർ.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തു. റിതുരാജ് ഗെയ്ക് വാദ് (21), ശിഖർ ധവാൻ (40), ദേവ്ദത്ത് പടിക്കൽ (29) എന്നിവർ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. സഞ്ജു സാംസൺ ഏഴ് റൺസെടുത്ത് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.