Posted On
date_range Updated On
date_range ക്രൂനാൽ പാണ്ഡ്യക്ക് കോവിഡ്; ഇന്ന് നടക്കാനിരുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്‍റി 20 മാറ്റിവെച്ചു
കൊളംബൊ: ശ്രീലങ്കയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിലെ ക്രുനാൽ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് നടക്കാനിരുന്ന രണ്ടാം ട്വന്‍റി 20 മത്സരം മാറ്റിവെച്ചു. മത്സരം നാളെ നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ക്രുനാലിന് കോവിഡ് ബാധിച്ചതോടെ മറ്റു താരങ്ങളും നിരീക്ഷണത്തിലായിട്ടുണ്ട്. എട്ട് താരങ്ങൾക്ക് ക്രുനാലുമായി അടുത്ത സമ്പർക്കമുണ്ടായിരുന്നതാണ് വിവരം. ആദ്യ ട്വന്‍റി 20യിൽ കളത്തിലിറങ്ങിയ ക്രുനാൽ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. മത്സരത്തിൽ ശ്രീലങ്കയെ ഇന്ത്യ 38 റൺസിന് തകർത്തിരുന്നു. മൂന്നാം ട്വന്‍റി 20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.