ദക്ഷിണാഫ്രിക്കക്ക് 27 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ്; ശാർദുൽ ഠാക്കൂറിന് ഏഴു വിക്കറ്റ്

ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് 27 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. 79.4 ഓവറിൽ 229 റൺസിന് ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു. ഏഴു വിക്കറ്റ് പ്രകടനത്തോടെ കളംനിറഞ്ഞ ശാർദുൽ ഠാക്കൂറിന്‍റെ ബോളിങ് പ്രകടനമാണ് പ്രോട്ടീസിന്‍റെ ലീഡ് ചെറിയ റൺസിൽ ഒതുക്കിയത്.

നേരത്തെ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 202 റൺസിന് പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കൻ നിരയിൽ കീ​ഗ​ൻ പീ​റ്റേ​ഴ്​​സൺ (118 പന്തിൽ 62 റൺസ്), ടെംബ ബാവുമ (60 പന്തിൽ 51 റൺസ്) എന്നിവരുടെ അർധ സെഞ്ച്വറി പ്രകടനമാണ് ലീഡ് നൽകിയത്. 17.5 ഓവറിൽ 61 റൺസ് വഴങ്ങിയാണ് ശാർദുൽ ഠാക്കൂർ ഏഴു വിക്കറ്റെടുത്തത്. ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഇന്ത്യൻ താരത്തിന്‍റെ മികച്ച ബോളിങ് പ്രകടനമാണിത്.

2015ൽ നാഗ്പുരിൽ 66 റൺസ് വഴങ്ങി ഏഴു വിക്കറ്റെടുത്ത രവിചന്ദ്രൻ അശ്വിന്‍റെ പ്രകടനമാണ് ശാർദുൽ ഠാക്കൂർ മറികടന്നത്. മുഹമ്മദ് ഷമി രണ്ടു വിക്കറ്റും ജസ്പ്രിത് ബുംറ ഒരു വിക്കറ്റും നേടി. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യ നിലവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ നാലു ഓവറിൽ 15 റൺസെടുത്തിട്ടുണ്ട്.

കെ.എൽ. രാഹുൽ (ഏഴ് റൺസ്), മായങ്ക് അഗർവാൾ (എട്ട് റൺസ്) എന്നിവരാണ് ക്രീസിൽ. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മ​ണ്ണി​ൽ ആ​ദ്യ ടെ​സ്റ്റ്​ പ​ര​മ്പ​ര വി​ജ​യ​മെ​ന്ന മോ​ഹി​പ്പി​ക്കു​ന്ന നേട്ടം ലക്ഷ്യമിട്ടാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. 

Tags:    
News Summary - India vs South Africa 2nd Test: South Africa Lead By 27 Runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.