ഡബ്ലിൻ: ഇന്ത്യ-അയർലൻഡ് ട്വന്റി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ബുധനാഴ്ച നടക്കും. ആദ്യ രണ്ടു കളിയും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ക്ലീൻ സ്വീപ്പിനുള്ള തയാറെടുപ്പിലാണ്. ആതിഥേയരെ സംബന്ധിച്ച് ആശ്വാസ ജയം അഭിമാന പ്രശ്നവും. ഇതുവരെ അവസാന ഇലവനിൽ ഇടംപിടിക്കാത്തവരെ പരീക്ഷിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യയെ സംബന്ധിച്ച് മൂന്നാം മത്സരം. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി യുവനിരയുമായെത്തിയ സന്ദർശകരെ സംബന്ധിച്ച് താരോദയ സന്ദർഭങ്ങൾ പരമ്പര നൽകി.
വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ, പേസർ ആവേഷ് ഖാൻ, സ്പിൻ ഓൾറൗണ്ടർ ഷഹബാസ് അഹ്മദ് എന്നിവർ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബെഞ്ചിലായിരുന്നു. പരിക്കുമാറി തിരിച്ചുവന്ന ജസ്പ്രീത് ബുംറയെ സംബന്ധിച്ച് ആവേശവും ആശ്വാസവും നൽകുന്നതാണ് പരമ്പര. ബൗളിങ്ങിൽ ഫോമിലേക്കുയർന്ന ബുംറക്ക് നായകനെന്ന നിലയിൽ പരമ്പരനേട്ടവുമുണ്ടാക്കാനായി. ഐ.പി.എൽ വെടിക്കെട്ടുകാരൻ റിങ്കു സിങ് രണ്ടാം മത്സരത്തിൽ 21 പന്തിൽ 38 റൺസടിച്ച് തുടക്കം ഗംഭീരമാക്കി.
ജസ്പ്രീത് ബുംറ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാൾ, തിലക് വർമ, റിങ്കു സിങ്, സഞ്ജു സാംസൺ, ജിതേഷ് ശർമ, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ്, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, ആവേഷ് ഖാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.