ഓവൽ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഫൈനൽ അങ്കത്തിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 224ന് അവസാനിച്ചു. രണ്ടാം ദിനം, ആറിന് 204 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്കോർബോർഡിൽ 20 റൺസ് മാത്രമേ കൂട്ടിചേർക്കാനായുള്ളൂ. കരുൺ നായർ (57) അർധസെഞ്ച്വറി തികച്ചതൊഴിച്ചാൽ ഇന്ത്യയുടെ ബാറ്റിങ് ഓവലിൽ തകർന്നടിഞ്ഞു.
മുഹമ്മദ് സിറാജ് (0), പ്രസിദ്ധ് കൃഷ്ണ (0) എന്നിവർ പൂജ്യത്തിന് പുറത്തായി. ആദ്യ ദിനത്തിൽ നാലാം ഓവറിൽ യശസ്വി ജയ്സ്വാൽ (രണ്ട്) പുറത്തായിടത്ത് നിന്ന് ആരംഭിച്ച തകർച്ചയിൽ നിന്നും ഇന്ത്യക്ക് ഒരിക്കൽപോലും കരകയറാൻ കഴിഞ്ഞില്ല. കെ.എൽ രാഹുൽ (14), സായ് സുദർശൻ (38), ശുഭ്മൻ ഗിൽ (21), രവീന്ദ്ര ജദേജ (9), ദ്രുവ് ജുറൽ (19), വാഷിങ്ടൺ സുന്ദർ (26) എന്നിങ്ങനെയാണ് മറ്റു ഇന്ത്യക്കാരുടെ സ്കോറുകൾ.
അഞ്ചുവിക്കറ്റുമായി ഗസ്റ്റ് അറ്റ്കിൻസണും മൂന്ന് വിക്കറ്റുമായി ജോഷ് ടോംഗും ഇന്ത്യയുടെ നടുവൊടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ശക്തമായ നിലയിൽ തന്നെ തുടക്കം കുറിച്ചു. 13ാം ഓവറിൽ ബെൻ ഡക്കറ്റിനെ (43) ആകാശ് ദീപ് പുറത്താക്കി. ഒടുവിലെ റിപ്പോർട്ട് പ്രകാരം ഒരു വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എന്ന നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.