ട്വന്റി20 ലോകകപ്പ്: ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം

സിഡ്നി: ട്വന്റി20 ലോകകപ്പ് രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 75 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപണർമാരായ കെ.എൽ. രാഹുൽ, ക്യാപ്റ്റൻ രോഹിത് ശർമ, കൂറ്റനടിക്കാരൻ സൂര്യകുമാർ യാദവ് എന്നിവരാണ് പുറത്തായത്.

അഞ്ചു പന്തിൽ അത്രയും റൺസെടുത്ത കെ.എൽ രാഹുൽ ക്രിസ് വോക്സ് എറിഞ്ഞ രണ്ടാം ഓവറിൽ വിക്കറ്റ് കീപർ കൂടിയായ ക്യാപ്റ്റൻ ജോസ് ബട്‍ലർക്ക് ക്യാച്ച് നൽകി മടങ്ങിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ 28 പന്തിൽ 27 റൺസെടുത്ത് ജോർദാന്റെ പന്തിൽ സാം കറന് പിടികൊടുത്തു. മികച്ച ഫോമിലേക്കെന്ന് ​തോന്നിച്ച സൂര്യകുമാർ യാദവിനെ ആദിൽ റാഷിദ് സാൽട്ടിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ പരുങ്ങി. പത്ത് പന്തിൽ ഓരോ സിക്സും ഫോറും വീതം 14 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

13 ഓവറിൽ മൂന്ന് വിക്കറ്റിന് 83 റൺസെന്ന നിലയിലാണ് ഇന്ത്യ. 31 റൺസുമായി വിരാട് കോഹ്‍ലിയും രണ്ട് റൺസുമായി ഹാർദിക് പാണ്ഡ്യയുമാണ് ക്രീസിൽ. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ്, ആദിൽ റാഷിദ്, ക്രിസ് ജോർദാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ഇന്ത്യൻ ടീം: കെ.എൽ രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.

ഇംഗ്ലണ്ട്: ജോസ് ബട്‍ലർ, അലക്സ് ഹെയിൽസ്, ഫിൽ സാൾട്ട്, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്, ലിയാങ് ലിവിങ്സ്റ്റോൺ, മുഈൻ അലി, സാർ കറൻ, ക്രിസ് വോക്സ്, ക്രിസ് ജോർഡൻ, ആദിൽ റാഷിദ്. 

Tags:    
News Summary - India Vs England Semi final Match in T20 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.