പുജാര, ഗിൽ, രഹാനെ പുറത്ത്​; നിലയുറപ്പിക്കാനാകാതെ ഇന്ത്യ

ചെന്നൈ: ചെപ്പോക്ക്​ സ്​റ്റേഡിയത്തിൽ റെക്കോർഡ്​ ചേസിങ്​ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ പരുങ്ങുന്നു. വിജയത്തിലേക്ക്​ വേണ്ട​ 381 റൺസ്​​ തേടിയിറിങ്ങിയ ഇന്ത്യ നാലുവിക്കറ്റിന്​ 98 റൺസ്​ എന്ന നിലയിൽ നിലയുറപ്പിക്കാൻ പാടുപെടുകയാണ്​​. 50 റൺസെടുത്ത ശുഭ്​മാൻ ഗിൽ, 15 റൺസെടുത്ത ചേതേശ്വർ പുജാര, റൺ​സൊന്നുമെടുക്കാത്ത അജിൻക്യ രഹാനെ​ എന്നിവരാണ്​ പുറത്തായത്​. 12 റൺസുമായി നായകൻ വിരാട്​ കോഹ്​ലിയും നാലുറൺസുമായി ഋഷഭ്​ പന്തുമാണ്​ ക്രീസിൽ.


ക്രീസിൽ പാറപോലെ ഉറച്ചുനിൽക്കാൻ ശേഷിയുള്ള ചേതേശ്വർ പുജാരയെ സ്ലിപ്പിൽ സ്​റ്റോക്​സിന്‍റെ കൈകളിലെത്തിച്ച്​ ജാക്ക്​ ലീഷാണ്​ ഇന്ത്യക്ക്​ ചൊവ്വാഴ്​ച ആദ്യ പ്രഹരമേൽപ്പിച്ചത്​. മത്സരത്തിൽ താളം കണ്ടെത്താൻ വിഷമിച്ചിരുന്ന ജയിംസ്​ ആൻഡേഴ്​സന്‍റെ ഉൗഴമായിരുന്നു പിന്നീട്. നന്നായി ബാറ്റുവീശിയിരുന്ന ശുഭ്​മാൻഗില്ലിനെ ക്ലീൻബൗൾഡാക്കി മടക്കിയ ആൻഡേഴ്​സൺ അതേ ഓവറിൽ നിലയുറപ്പിക്കും മു​േമ്പ രഹാനെയും കുറ്റിതെറിപ്പിച്ചു മടക്കുകയായിരുന്നു. പിച്ചിന്‍റെ സ്വഭാവമറിഞ്ഞു ​ബൗൾ ചെയ്യുന്ന ഇംഗ്ലീഷ്​ ബൗളർമാരെ ഇന്ത്യ എങ്ങനെ അതിജീവിക്കുമെന്ന്​ കണ്ടറിയണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.