ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ആസ്ട്രേലിയ; രോഹിത് ശർമ ടീമിൽ

വിശാഖപട്ടണം: രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. സൂപ്പർതാരം രോഹിത് ശർമ ടീമിലേക്ക് തിരിച്ചെത്തിയതോടെ ഇഷാൻ കിഷൻ വഴിമാറികൊടുത്തു.

ഏകദിന പരമ്പര തൂത്തുവാരാൻ ല‍ക്ഷ്യമിട്ടാണ് ഇന്ത്യ വിശാഖപട്ടണത്തെ ഡോ. വൈ.എസ്. രാജശേഖര റെഡ്ഡി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. ആദ്യ ഏകദിനം അഞ്ച് വിക്കറ്റിന് ആതിഥേയർ ജയിച്ചിരുന്നു. ഉച്ചക്ക് 1.30 മുതലാണ് മത്സരം. മുൻനിര തകർന്ന ഒന്നാം ഏകദിനത്തിൽ കെ.എൽ. രാഹുലും രവീന്ദ്ര ജദേജയുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

ശുഭ്മൻ ഗിൽ, വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ് എന്നിവർ എളുപ്പം പുറത്തായിരുന്നു. ട്വന്റി20യിൽ മികവ് പുലർത്തുന്ന സൂര്യകുമാറിന് ഏകദിനത്തിൽ വീണ്ടും കാലിടറുകയാണ്. രോഹിത് ശർമയുടെ അഭാവത്തിൽ ഒന്നാം ഏകദിനത്തിൽ ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിച്ചത്.

ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

ആസ്ട്രേലിയ ടീം: ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷാഗ്നെ, അലക്സ് കാരി, കാമറൂൺ ഗ്രീൻ, മാർക്കസ് സ്റ്റോയിനിസ്, സീൻ അബോട്ട്, നഥാൻ എല്ലിസ്, മിച്ചൽ സ്റ്റാർക്, ആദം സാമ്പ.

Tags:    
News Summary - India vs Australia, 2nd: Australia Opt To Bowl vs India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.