Posted On
date_range Updated On
date_range വിൻഡീസിനെതിരായ ഏകദിന പരമ്പരക്ക് പന്തില്ല, സഞ്ജു ടീമിൽ; ധവാൻ ക്യാപ്റ്റൻ
മുംബൈ: വെസ്റ്റിൻഡീസിനെതിരായ മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശിഖർ ധവാനാണ് ടീം ക്യാപ്റ്റൻ. മലയാളിതാരം സഞ്ജു സാംസണും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
ഋതുരാജ് ഗെയ്ക്‍വാദ്, ശുഭ്മാൻഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, ശാർദ്ദുൽ താക്കൂർ, യൂസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, ആവേഷ് ഖാൻ, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ് എന്നിവരാണ് മറ്റ് ടീമംഗങ്ങൾ.
ഹാർദിക് പാണ്ഡ്യയേയും റിഷഭ് പന്തിനേയും ദിനശേ് കാർത്തിക്കിനേയും ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. ജൂലൈ 22, 24, 27 തീയതികളിലായി വെസ്റ്റിൻഡീസിലെ പോർട്ട് ഓഫ് സ്‍പെയിനിലാണ് മൂന്ന് ഏകദിന മത്സരങ്ങളും നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.