Posted On
date_range Updated On
date_range ഏകദിന പരമ്പര; ഇന്ത്യൻ വനിതകൾ ഇന്നിറങ്ങുന്നു
ബംഗളൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിത ഏകദിന പരമ്പരക്ക് ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടക്കം. മൂന്ന് മത്സരപരമ്പരക്കുള്ള സംഘത്തിൽ മലയാളി സ്പിന്നറും ഓൾ റൗണ്ടറുമായ ആശ ശോഭനയുമുണ്ട്. ഇതാദ്യമായാണ് ആശ ഏകദിന ടീമിലെത്തുന്നത്. ഇവരെ കൂടാതെ മറ്റൊരു മലയാളി ഓൾ റൗണ്ടർ സജന സജീവനെ ട്വന്റി20 സ്ക്വാഡിൽ നിലനിർത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലാണ് ആശയും ശോഭനയും അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. ഏക ടെസ്റ്റ് 28നും ഏകദിന പരമ്പര ജൂലൈ അഞ്ച് മുതലും ചെന്നൈയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.