ബെൽഫാസ്റ്റ് (അയർലൻഡ്): ഇന്ത്യ-അയർലൻഡ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരം ഞായറാഴ്ച നടക്കും. ദുർബലരായ എതിരാളികളോട് ആദ്യ കളിയിൽ 34 റൺസിന് തോറ്റ ഇന്ത്യക്ക് മാനംകാക്കാൻ ഇന്ന് ജയം അനിവാര്യമാണ്.
ഐറിഷ് സംഘം കുറിച്ച 183 റൺസ് ലക്ഷ്യം ചേസ് ചെയ്ത സന്ദർശകർ 18.5 ഓവറിൽ 148 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. കൗമാര വെടിക്കെട്ട് ബാറ്റർ വൈഭവ് സൂര്യവംശിയുടെ അന്താരാഷ്ട്ര അരങ്ങേറ്റം ഇന്നുണ്ടാവുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഓപണറായി ഇറങ്ങി അഞ്ച് റൺസ് മാത്രമെടുത്ത് മടങ്ങിയ മലയാളി താരം സഞ്ജു സാംസണിന് കനത്ത വെല്ലുവിളിയാണ് വൈഭവിന്റെ സാന്നിധ്യം.
ടീം ഇവരിൽനിന്ന്
ഇന്ത്യ: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി, ശിവം ദുബെ, സൂര്യൻഷ് ഷെഡ്ഗെ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, രവി ബിഷ്ണോയ്.
അയർലൻഡ്: ലോർക്കൻ ടക്കർ (ക്യാപ്റ്റൻ), റോസ് അഡയർ, ബെൻ കാലിറ്റ്സ്, ഗാരെത് ഡെലാനി, ജോർജ് ഡോക്രെൽ, സ്റ്റീഫൻ ഡോഹനി, മാത്യു ഹംഫ്രീസ്, ഗാവിൻ ഹോയ്, മാത്യു ഹോളാർഡ്, ലിയാം മക്കാർത്തി, ജയ് മൂന്ദ്ര, ഹാരി ടെക്ടർ, ടിം ടെക്ടർ, റൂബൻ വിൽസൺ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.